മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്ക്..; 'ജവാന്‍' കളക്ഷന്‍ വ്യാജമാണെന്ന ആരോപണത്തോട് ഷാരൂഖ്

അടുത്തിടെയായി മങ്ങി കൊണ്ടിരുന്ന ബോളിവുഡിനെ രണ്ട് സിനിമകള്‍ കൊണ്ട് കൈപ്പിടിച്ച് ഉയര്‍ത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ‘പഠാന്’ പിന്നാലെ ‘ജവാന്‍’ ചിത്രവും സൂപ്പര്‍ ഹിറ്റ് ആയിരിക്കുകയാണ്. 1000 കോടി മറികടന്ന് ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ് ജവാന്‍.

ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈമന്റായിരുന്നു ‘ജവാന്‍’ നിര്‍മിച്ചത്. എന്നാല്‍ ചിത്രത്തിന്റെ വരുമാനക്കണക്കുകള്‍ റെഡ് ചില്ലീസ് പുറത്തുവിട്ടതോടെ ഇത് കള്ളക്കണക്കാണെന്ന് ആരോപിച്ച് ഏതാനും ആളുകള്‍ രംഗത്ത് വന്നിരുന്നു.

അതിന് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍. ”ഷാരൂഖ് ഖാന്‍, ‘ജവാന്റെ’ കള്ളക്കണക്കിനെ കുറിച്ച് എന്താണ് പറയാനുള്ളത്. നിര്‍മാതാക്കള്‍ കണ്ണക്കണക്ക് പറയുകയാണെന്ന് ആരോപിച്ച് വാര്‍ത്തകള്‍ കണ്ടിരുന്നു” എന്നായിരുന്നു ഒരാള്‍ എക്സില്‍ കുറിച്ചത്.

അതിന് തക്കതായ മറുപടിയും ഷാരൂഖ് നല്‍കി. ”മിണ്ടാതിരിക്ക്, എന്നിട്ട് എണ്ണിനോക്കൂ. എണ്ണുമ്പോള്‍ ശ്രദ്ധ തിരിയരുത്” എന്നാണ് ഷാരൂഖ് ഖാന്‍ മറുപടിയായി കുറിച്ചത്. ഷാരൂഖിന്റെ ഈ പ്രതികരണം താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.

അതേസമയം, ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമാണ് ജവാന്‍ കാഴ്ചവയ്ക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക. വില്ലനായി എത്തിയത് വിജയ് സേതുപതിയാണ്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തിയിരുന്നു.

Latest Stories

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'