'പത്താന്' ഏറ്റവും കുറഞ്ഞ പ്രതിഫലം വാങ്ങി ഷാരൂഖ് ഖാന്‍! പ്രതിഫല കണക്ക് പുറത്ത്

ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്താന്‍’. വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനങ്ങളും സിനിമയ്ക്ക് നേരെ ഉയരുന്നുണ്ടെങ്കിലും സിനിമയ്ക്ക് റെക്കോര്‍ഡ് ബുക്കിംഗ് ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൂടാതെ ഡല്‍ഹിയില്‍ അടക്കം ചിത്രത്തിന്റെ ടിക്കറ്റിന് 2100 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്.

2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍. ലുക്കിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷാരൂഖ് പത്താനില്‍ എത്തുന്നത്. നടന്റെ ഗെറ്റപ്പ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ ഷാരൂഖ് ഖാന്റെ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 250 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഷാരൂഖ് വാങ്ങിയത് വെറും 40 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ വാങ്ങുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമാണിത്.

എന്നാല്‍ പത്താന്റെ ലാഭത്തിന്റെ ഒരു വിഹിതം നടനുള്ളതാണ്. അതേസമയം, നീണ്ട ഇടവേളക്ക് ശേഷം ഒരു ഷാരൂഖ് ഖാന്‍ ചിത്രം തിയേറ്ററില്‍ പോയി ആസ്വദിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അതുകൊണ്ട് തന്നെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും തിയേറ്ററുകളില്‍ ടിക്കറ്റ് വില അനിയന്ത്രതീതമായി ഉയരുകയാണ്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി