രണ്ടാം ദിനം 200 കോടി ക്ലബ്ബിൽ ;ആഗോള ബോക്‌സ് ഓഫീസിലും 'ജവാൻ' തരംഗം; ഒരാഴ്ചക്കുള്ളിൽ 500 കോടി കടക്കുമോ എന്ന് ആരാധകർ !

ആഗോള ബോക്‌സ് ഓഫീസിൽ 236 കോടി നേടി ഷാരൂഖ് ചിത്രം ‘ജവാന്‍’. സെപ്തംബർ 7 ന് റിലീസ് ചെയ്ത ചിത്രം വെറും രണ്ടു ദിവസം കൊണ്ടാണ് 236 കോടി നേടി ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നത്. വാരാന്ത്യത്തിൽ കഴിഞ്ഞ ദിവസങ്ങളേക്കാൾ വരുമാനം കൂടുമെന്നാണ് റിപ്പോർട്ടുകൾ.

റിലീസ് ദിനത്തിൽ 75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദിയിൽ നിന്ന് 65 കോടിയും തമിഴ്, തെലുങ്ക് ഡബ്ബിങ്ങിൽ നിന്ന് 10 കോടിയോളവും ജവാൻ നേടിയിരുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിലീസ് ദിനത്തിൽ ഒരു ചിത്രം ഇത്രയധികം വരുമാനം നേടുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത പഠാന്റെ റെക്കോഡാണ് ജവാന്‍ തകര്‍ത്തത്.


അതേസമയം വന്‍ പ്രതീക്ഷയോടെ ബോക്‌സ് ഓഫീസിലേക്ക് എത്തിയ ‘ജവാന്‍’ സിനിമയുടെ എച്ച് ഡി പതിപ്പ് ചോർന്നുവെന്ന് അവർത്തകൾ ഇതിനിടെ വന്നിരുന്നു. സിനിമയുടെ എച്ച്ഡി പതിവ് വിവിധ സൈറ്റുകളിലും ടെലഗ്രാമിലും എത്തിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ബുക്കിങ്ങില്‍ ഇടിവ് സംഭവിച്ചിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. കൂടാതെ വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിലുണ്ട്.

Latest Stories

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ