ഐ.പി.എല്‍ ഗാലറിയില്‍ ആവേശം പകരാനെത്തി കിംഗ് ഖാന്‍; ട്രെന്‍ഡിംഗായി പുതിയ ലുക്ക്, ചിത്രങ്ങളും വീഡിയോയും

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആവേശം പകരാനെത്തി ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. തന്റെ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുമുട്ടുന്നത് കാണാനായി മകന്‍ ആര്യനൊപ്പമാണ് ഷാരൂഖ് ഖാന്‍ എത്തിയത്.

ഷാരൂഖ് എത്തിയതോടെ കളിക്കാര്‍ മാത്രമല്ല കെകെആര്‍ ആരാധകരും ആവേശത്തിലായി. പതിവുപോലെ ഇത്തവണയും തന്റെ ടീമിന്റെ മനോധൈര്യം താരം വര്‍ദ്ധിപ്പിച്ചു. ഗാലറിയില്‍ മാസ്‌ക്കും കൂളിംഗ് ഗ്ലാസും അണിഞ്ഞ് നില്‍ക്കുന്ന ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ബുധനാഴ്ച നടന്ന ഐപിഎല്‍ മത്സരത്തില്‍ 37 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സ് നേടിയത്.

സീറോ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ റിലീസിനെത്തിയ സിനിമ. 2018-ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ പരാജയമായതോടെ അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. സംവിധായകന്‍ അറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തിലാണ് ഷാരൂഖ് ഇനി വേഷമിടുന്നത്. ചിത്രത്തില്‍ താരം ഡബിള്‍ റോളിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'