ഷാരൂഖ് ഖാന്‍ മന്നത്ത് ഉപേക്ഷിക്കുന്നു; ഇനി താമസം 24 ലക്ഷം രൂപ മാസ വാടക വരുന്ന വീട്ടില്‍

ഷാരൂഖ് ഖാന്‍ തന്റെ ആഡംബര വസതിയായ മന്നത്ത് ഉപേക്ഷിക്കുന്നു. താരവും കുടുംബവും മറ്റൊരു ഫ്‌ളാറ്റിലേക്ക് മാറി താമസിക്കാനൊരുങ്ങുകയാണ്. പ്രതിമാസം 24 ലക്ഷം രൂപ വാടക നല്‍കേണ്ടി വരുന്ന ഫ്‌ളാറ്റിലേക്കാണ് ഷാരൂഖ് ഖാനും കുടുംബവും മാറി താമസിക്കാന്‍ ഒരുങ്ങുന്നത്. മുംബൈയിലെ പാലി ഹില്‍ ഏരിയയില്‍ ആണ് ഈ അപ്പാര്‍ട്ട്‌മെന്റ്.

എന്നാല്‍ ഷാരൂഖ് മന്നത്ത് ഉപേക്ഷിക്കുന്നതല്ല, മന്നത്ത് കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് താരവും കുടുംബവും മാറി താമസിക്കുന്നത്. ആഡംബര അപ്പാര്‍ട്ട്മെന്റിന്റെ നാല് നിലകള്‍ ഷാരൂഖ് വാടകയ്ക്കെടുത്തതായാണ് റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് വഷു ഭഗ്‌നാനിയുടെ മകന്‍ ജാക്കി ഭഗ്‌നാനിയുമായും മകള്‍ ദീപ്ശിഖ ദേശ്മുഖുമായും ഷാരൂഖിന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സ് കരാറില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫുകള്‍ക്കും ഈ ഫ്‌ളാറ്റില്‍ താമസ സൗകര്യം ഒരുക്കും. അതേസമയം, ഷാരൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുന്ന ഇടമാണ് മന്നത്ത്. തന്റെ പിറന്നാള്‍ ദിവസം മന്നതിന്റെ മുകളില്‍ നിന്നും ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. ബാന്ദ്രയിലാണ് മന്നത്ത് സ്ഥിതി ചെയ്യുന്നത്.

2001ല്‍ 13 കോടി രൂപയ്ക്കാണ് ഷാരൂഖ് ഖാന്‍ മന്നത്ത് സ്വന്തമാക്കിയത്. ഇന്ന് 200 കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വസതിയാണിത്. 27000 സ്‌ക്വയര്‍ ഫീറ്റുള്ള ബംഗ്ലാവില്‍ 6 നിലകളാണുള്ളത്. വിശാലമായ ലൈബ്രറി, തിയേറ്റര്‍, ജിം എന്നിവയും മന്നത്തിലുണ്ട്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍ ആണ് മന്നത്തിന്റെ ഇന്റീരിയര്‍ ഡിസൈനര്‍.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം