കുങ്കുമപ്പൂവിന് 4 ലക്ഷം രൂപ, എന്നാല്‍ പാന്‍മസാലയ്ക്ക് വെറും 5 രൂപ; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, ഷാരൂഖ് അടക്കമുള്ള താരങ്ങള്‍ക്ക് നോട്ടീസ്

പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ നോട്ടീസ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനെതിരെ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ്, പാന്‍മസാല കമ്പനിയുടെ ജെബി ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ വിമല്‍ കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നോട്ടീസ് അയച്ചിരിക്കുന്നത്.

പാന്‍മസാല പരസ്യത്തില്‍ ഓരോ തരിയിലും കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ജയ്പുര്‍ സ്വദേശി യോഗേന്ദ്ര സിങ് ബദിയാല്‍ ആണ് പരാതി നല്‍കിയത്. കുങ്കുമപ്പൂവിന്റെ വില കിലോയ്ക്ക് നാല് ലക്ഷം രൂപ വരെയാണ്. എന്നാല്‍ പാന്‍മസാല പാക്കറ്റ് വില്‍ക്കുന്നത് വെറും 5 രൂപയ്ക്കാണ്.

അതിനാല്‍ ഇതില്‍ യഥാര്‍ത്ഥ കുങ്കുമപ്പൂവോ അതിന്റെ സുഗന്ധമോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 19ന് എല്ലാ കക്ഷികളും ഹാജരാകണം എന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ നിര്‍ദേശം.

അതേസമയം, അക്ഷയ് കുമാറും പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ ഇനി ഒരിക്കലും പാന്‍മസാല പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ട്രാക്റ്റ് അവസാനിക്കാത്തതിനാല്‍ പരസ്യം വീണ്ടും വന്നതാണ് എന്നായിരുന്നു ഇതിന് അക്ഷയ് നല്‍കിയ വിശദീകരണം.

Latest Stories

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം