ഞാന്‍ കള്ളം പറഞ്ഞതായി സമ്മതിക്കുന്നു, ദയവായി അങ്ങനെയൊന്നും ചെയ്യരുത്; ആരാധകനോട് ഷാരൂഖ് ഖാന്‍

‘പഠാന്‍’ ചിത്രത്തിന്റെ ഗംഭീര വിജയം ആഘോഷിക്കുകയാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. ചിത്രം 1000 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി താരം ഇപ്പോള്‍ സ്ഥിരമായി ട്വിറ്ററില്‍ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. താരം നല്‍കുന്ന മറുപടികള്‍ വൈറലാകാറുമുണ്ട്.

അത്തരത്തില്‍ ഒരു ചോദ്യവും അതിന് ഷാരൂഖ് നല്‍കിയ രസകരമായ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നിങ്ങള്‍ക്ക് 57 വയസായി എന്ന് കളവ് പറഞ്ഞതിന് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്’ എന്നാണ് ഷര്‍ട്ടിടാതെ ഷാരൂഖ് ഖാന്റെ ചിത്രം പങ്കുവച്ച് ഒരാള്‍ കുറിച്ചത്.

ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ഷാരൂഖ് എത്തി. ‘ദയവായി അങ്ങനെയൊന്നും ചെയ്യരുത് ഞാന്‍ കള്ളം പറഞ്ഞതായി സമ്മതിക്കുന്നു. എനിക്ക് ഇപ്പോള്‍ 30 വയസായി. അതിനാലാണ് എന്റെ അടുത്ത പടത്തിന് ജവാന്‍ എന്ന് പേരിട്ടത്’ എന്നാണ് ഷാരൂഖിന്റെ മറുപടി. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ജനുവരി 26ന് റിലീസ് ചെയ്ത ചിത്രം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ