ഇനി ഇങ്ങനൊരു രൂപത്തില്‍ എന്നെ കാണാന്‍ കഴിയില്ല, ആര്‍ക്ക് വേണ്ടിയും രൂപമാറ്റം വരുത്തില്ല: ഷാരൂഖ് ഖാന്‍

‘ജവാന്‍’ ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. താരം ആദ്യമായി മൊട്ട ലുക്കില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ ഈ മൊട്ട ലുക്ക് ഏറെ ശ്രദ്ധിക്കപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഈ ലുക്ക് ഇപ്പോള്‍ ഒരു പ്രചാരണതന്ത്രമാക്കി മാറ്റിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. തന്നെ മൊട്ട ലുക്കില്‍ ആദ്യമായും അവസാനമായും കാണണമെങ്കില്‍ ജവാന്‍ കാണാന്‍ വരണം എന്നാണ് ഷാരൂഖ് പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായി ദുബായിലെത്തിയപ്പോഴാണ് താരം സംസാരിച്ചത്.

”സിനിമയില്‍ എനിക്ക് മൊട്ടത്തലയുണ്ട്. അത് ആദ്യത്തേതും അവസാനത്തേതും ആണ്. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മൊട്ടയടിക്കുക പോലും ചെയ്തു. കുറഞ്ഞപക്ഷം, അത് മാനിച്ച് സിനിമ കാണുക. ഈ രൂപത്തില്‍ ഇനി എന്നെ കാണാന്‍ സാധിക്കില്ല” എന്നാണ് ഷാരൂഖ് പറഞ്ഞത്.

അതേസമയം, ജവാന്റെ ട്രെയ്‌ലര്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. സംവിധായകന്‍ അറ്റ്ലിയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.

പ്രിയാമണി, സന്യ മല്‍ഹോത്ര, സഞ്ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. ദീപികയുടെ ആക്ഷന്‍ സീന്‍ ട്രെയ്ലറില്‍ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ