ജ്യോതികയെ ഈ പ്രോജക്ടില്‍ നിന്നും മാറ്റാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു, പക്ഷെ..; വെളിപ്പെടുത്തലുമായി ശബാന ആസ്മി

തന്റെ തിരിച്ചുവരവില്‍ ബോളിവുഡിലും തിളങ്ങുകയാണ് നടി ജ്യോതിക. ‘ശെയ്ത്താന്‍’, ‘ശ്രികാന്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ‘ഡബ്ബ കാര്‍ട്ടല്‍’ എന്ന ഹിന്ദി വെബ് സീരിസ് ആണ് ജ്യോതികയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഹിതേഷ് ഭാട്ടിയ സംവിധാനം ചെയ്ത വെബ് സീരിസ് ഫെബ്രുവരി 28ന് ആണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. സീരിസിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ജ്യോതികയെ കുറിച്ച് നടി ശബാന ആസ്മി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സീരിസില്‍ നിന്നും ജ്യോതികയെ മാറ്റാനായി താന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് ശബാന ആസ്മി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്ന് അങ്ങനെ പറഞ്ഞതില്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ട് എന്നുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ”സീരിസില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. അതിലൊന്ന് ജ്യോതികയാണ്.”

”അവള്‍ക്ക് ഇതിനെ കുറിച്ച് അറിയില്ല, ഇവള്‍ വേണ്ട മറ്റാരെയെങ്കിലും കാസ്റ്റ് ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജ്യോതികയെ മാറ്റാന്‍ ഒരുക്കമല്ലെന്ന് നിര്‍മ്മാതാക്കള്‍ എന്നോട് പറഞ്ഞു. പക്ഷെ ജ്യോതിക ഇന്ന് കൂടെയുള്ളതില്‍ എനിക്ക് നല്ല സന്തോഷമുണ്ട്. അന്ന് എനിക്ക് ഒരു തെറ്റുപറ്റിയതാണ്. നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ അതിയായ സന്തോഷം തോന്നി” എന്നാണ് ട്രെയ്‌ലര്‍ ലോഞ്ചിനിടെ ശബാന ആസ്മി പറഞ്ഞത്.

അതേസമയം, അഞ്ച് വീട്ടമ്മമാരുടെ കഥയാണ് പറയുന്നത്. മയക്കുമരുന്ന് വിതരണത്തെ ചുറ്റിപ്പറ്റിയാണ് സീരിസിന്റെ പ്രമേയം. നിമിഷ സജയന്‍, ഗജ്‌രാജ് റാവോ, ശാലിനി പാണ്ഡേ, ലില്ലിത് ഡൂബേ, അഞ്ജലി ആനനന്ദ്, സായ് ടാംഹങ്കര്‍, ജിഷു സെന്‍ഗുപ്ത, ഭൂപേന്ദ്ര സിങ് ജടാവത് എന്നിവരാണ് സീരിസിലെ പ്രധാന താരങ്ങള്‍.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ