സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം; സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് താരം

ബോളിവുഡ് താരം സഞ്ജയ് ദത്തിനു ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അര്‍ബുദം സ്ഥിരീകരിച്ച വിവരം ആദ്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. രോഗത്തിന്റെ നാലാം ഘട്ടത്തിലാണ് സഞ്ജയ് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സയ്ക്കായി സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന വിവരം സഞ്ജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

“”ചികിത്സയ്ക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും ആശംസകളോടും കൂടി ഞാന്‍ മടങ്ങി വരും”” എന്നാണ് സഞ്ജയ് കുറിച്ചത്.

ശ്വാസതടസ്സത്തെ തുടര്‍ന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. കോവിഡ് ഫലം നെഗറ്റീവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും സഞ്ജയ് ആരാധകരുമായി പങ്കുവെച്ചിരുന്നു.

സഡക് 2 ആണ് സഞ്ജയ് ദത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മഹേഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുന്നത്. കെജിഎഫ് 2 ആണ് സഞ്ജയുടെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. സഞ്ജയുടെ ജന്മദിനത്തില്‍ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ