ദീപിക അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടി'; സമീര്‍ വാങ്കഡെയ്‌ക്ക് എതിരെ ഗുരുതര ആരോപണം

ആര്യന്‍ഖാന്‍ അറസ്റ്റിലായ ലഹരിമരുന്ന് കേസില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സമീറിനെതിരെ രംഗത്ത് വന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ പേര് വെളിപ്പെടുത്തിയിട്ടില്ല. നടി ദീപിക പദ്കോണ്‍, രാകുല്‍ പ്രീത്, ശ്രദ്ധ കപൂര്‍, അര്‍ജുന്‍ രാംഗോപാല്‍ തുടങ്ങി നിരവധി താരങ്ങളെയാണ് ലഹരിമരുന്ന് കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുള്ളത്.

കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി അയാസ് ഖാന്‍ എന്ന അഭിഭാഷകന്‍ വഴിയായിരുന്നു തട്ടിപ്പ്. ലഹരിമരുന്ന് ഇടപാടുകാരുമായി സമീര്‍ വാങ്കഡെക്ക് ബന്ധമുണ്ട്. അത്തരം ഇടപാടുകാരില്‍ നിന്നും വാങ്ങുന്ന ലഹരിമരുന്നാണ് തൊണ്ടിമുതലായി പിടിക്കുന്നത്. ഇത്തരത്തിലുള്ള 26 കേസുകളെ കുറിച്ചും അതിന്റെ വിവരങ്ങളെ കുറിച്ചുമാണ്

വാങ്കഡെക്കൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന പേരിലുള്ള കത്തിലുള്ളത്. എന്‍സിബി തലവന് കത്ത് കൈമാറുമെന്ന് മന്ത്രി നവാബ് മാലിക് അറിയിച്ചു. ഷാരൂഖ് ഖാനില്‍ നിന്നും ഇത്തരത്തില്‍ പണം തട്ടാനുള്ള ശ്രമം വാങ്കഡെ നടത്തിയിരുന്നതായി സാക്ഷിയായ പ്രഭാകരന്‍ സെയ്ല്‍ ആരോപിച്ചിരുന്നു.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി