മിക്കാ സിംഗിനൊപ്പം സ്റ്റേജ് ഷോ; സല്‍മാന്‍ ഖാനെ ബാന്‍ ചെയ്യുമെന്ന് സിനിമാ സംഘടന

ഗായകന്‍ മിക്കാ സിംഗിനൊപ്പം പ്രവര്‍ത്തിച്ചാല്‍ സല്‍മാന്‍ ഖാനെയും ബാന്‍ ചെയ്യുമെന്ന് സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യാ സിനി എംപ്ലോയിസ് അസോസിയേഷന്‍. ഓഗസ്റ്റ് 28-ന് ഹ്യൂസ്റ്റണില്‍ സല്‍മാന്‍ ഖാനോടൊപ്പം മിക്കാ സിംഗിന്റെ ഷോ നടക്കാനിരിക്കവെയാണ് അസോസിയേഷന്‍റെ  പ്രസ്താവന.

കറാച്ചിയില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തതിന് സിനിമാ സംഘടനയായ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷനാണ് മിക്കാ സിംഗിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. കറാച്ചിയില്‍ പര്‍വേസ് മുഷറഫിന്റെ ബന്ധു നടത്തിയ പരിപാടിയിലാണ് മിക്കാ സിംഗ് പങ്കെടുത്തത്.

നടീ-നടന്‍മാര്‍ തൊട്ട് സ്‌പോട്ട് ബോയ് വരെ ഒരു ടെക്‌നീഷ്യന്‍മാരും മിക്കാ സിംഗിനൊപ്പം പ്രവര്‍ത്തിക്കാന്‍ പാടില്ല. മിക്കക്കൊപ്പം ആരു പ്രവര്‍ത്തിച്ചാലും, സല്‍മാന്‍ ഖാന്‍ ആയാലും അവരെ ബാന്‍ ചെയ്യുമെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യാ സിനി എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അശോക് ദുബെ വ്യക്തമാക്കി. ഷോ ഇന്ത്യയിലല്ല മറ്റ് രാജ്യത്താണെങ്കിലും ഇത് ബാധകമാണെന്നും ദുബെ പറഞ്ഞു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി