പുറകോട്ട് മാറി നിക്കങ്ങോട്ട്.. പാപ്പരാസികളോട് ദേഷ്യപ്പെട്ട് സല്‍മാന്‍ ഖാന്‍; വീഡിയോ

ആരാധകര്‍ മാത്രമല്ല, സൂപ്പര്‍ താരങ്ങള്‍ക്ക് പിന്നാലെ എന്നും പാപ്പരാസികളും എത്താറുണ്ട്. ചില താരങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടായി മാറാറുമുണ്ട്. ഇപ്പോഴിതാ, പാപ്പരാസികളോട് ചൂടാകുന്ന സല്‍മാന്‍ ഖാന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സഹോദരന്‍ സൊഹൈല്‍ ഖാന്റെ 53-ാം ജന്മദിനം ആഘോഷിക്കാനാണ് സല്‍മാനും കുടുംബവും ചൊവ്വാഴ്ച മുംബൈയില്‍ എത്തിയത്. പരിപാടിക്ക് ശേഷം സല്‍മാന്‍ തന്റെ മാതാപിതാക്കളെ കാറില്‍ കയറ്റുന്നതിനിടെയാണ് ഫോട്ടോ എടുക്കാന്‍ പാപ്പരാസികള്‍ തടിച്ചു കൂടിയത്.

ഇതോടെയാണ് താരം പ്രകേപിതനായി എല്ലാവരെയും ശകാരിച്ചത്. സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ള മാതാപിതാക്കളെ കൈപിടിച്ചാണ് കാറിന് സമീപം കൊണ്ടു വരുന്നത്.

എന്നാല്‍ സല്‍മാന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്ന പാപ്പരാസികള്‍, കാറില്‍ കയറുന്ന സല്‍മാന്റെ മാതാപിതാക്കളോട് മാറാന്‍ പറയുന്നത് കാണാം. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഉടന്‍ തന്നെ ‘പുറകോട്ട് പോകാന്‍’ സല്‍മാന്‍ പാപ്പരാസികളോട് പറഞ്ഞു. തുടര്‍ന്ന് അല്‍പം ദേഷ്യത്തോടെയാണ് താരം കാറില്‍ കയറി മടങ്ങിയത്.

സലിം ഖാന്‍, സല്‍മ, ഹെലന്‍ എന്നിവര്‍ ഏറെ നാളുകള്‍ക്ക് ശേഷം ബാന്ദ്രയിലെ വിട്ടില്‍ നിന്ന് പുറത്തൊരു പരിപാടിക്ക് പങ്കെടുക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഖാന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. സഹോദരി അര്‍പ്പിത, ഭര്‍ത്താവായ ആയുഷ് ശര്‍മ്മയും രണ്ട് കുട്ടികളുമായാണ് പരിപാടിയില്‍ എത്തിയത്.

Latest Stories

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും