ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ സെയ്ഫിന് എന്നും മധുരപലഹാരം വേണം, ഒടുവില്‍ പ്രത്യേക ഡിഷ് ഉണ്ടാക്കേണ്ടി വന്നു..; നടന്റെ ഡയറ്റീഷ്യന്‍ പറയുന്നു

മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ ആയിരുന്നു ഖ്യാതി രുപാനി. ബോളിവുഡിലെ മിക്ക സെലിബ്രിറ്റികള്‍ക്ക് വേണ്ടിയും രുപാനി വര്‍ക്ക് ചെയ്തിട്ടുണ്ട്. സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍ കിടന്നപ്പോഴുള്ള സമയത്തെ കുറിച്ച് രുപാനി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 2007ല്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് കിടന്നിരുന്ന സമയത്ത് സെയ്ഫ് അലിഖാന്‍ ദിവസവും മധുര പലഹാരം ആവശ്യപ്പെടുമായിരുന്നു എന്നാണ് രുപാനി പറയുന്നത്.

”എന്തുകൊണ്ട് ഡിസേര്‍ട്ട് ഇല്ല എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. സര്‍ നിങ്ങളൊരു ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിരിക്കുകയാണ്, അതിനാല്‍ മധുരം അനുവദിക്കാനാവില്ല എന്ന് ഞാന്‍ പറയും. എങ്കിലും അദ്ദേഹത്തിന് ചെറിയൊരു മധുരം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങള്‍ കസ്റ്റാര്‍ഡും ജെല്ലിയും ഉണ്ടാക്കി അദ്ദേഹത്തിന് നല്‍കി” എന്നാണ് രുപാനി പറയുന്നത്.

2007ല്‍ മൈല്‍ഡ് അറ്റാക്കിനെ തുടര്‍ന്നായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, ജനുവരിയില്‍ മോഷ്ടാവില്‍ നിന്നും കുത്തേറ്റ ശേഷം സെയ്ഫ് അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്. ജനുവരി 16ന് ആയിരുന്നു സെയ്ഫിന് കുത്തേറ്റത്. നടന് നട്ടെല്ലിന് അടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്നും ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ തേടിയത്.

‘ജുവല്‍ തീഫ്: ദ ഹെയ്സ്റ്റ് ബിഗിന്‍സ്’ എന്ന ചിത്രമാണ് സെയ്ഫ് അലിഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ദേവര’ എന്ന തെലുങ്ക് ചിത്രമാണ് സെയ്ഫിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ചിത്രത്തിലെ ആക്ഷന്‍ സീനുകള്‍ക്കെതിരെ ട്രോളുകളും എത്തിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സെയ്ഫ് അലിഖാന്‍ വേഷമിട്ടത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ