ഷാരൂഖ് സമ്മാനിച്ചത് 40 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, സക്കര്‍ബെര്‍ഗിന്റെ സമ്മാനം 300 കോടിയുടെ പ്രൈവറ്റ് ജെറ്റ്..; അനന്തിനും രാധികയ്ക്കും ലഭിച്ച സമ്മാനങ്ങള്‍ ഇതൊക്കെ...

മാസങ്ങളോളം നീണ്ടുനിന്ന വിവാഹാഘോഷം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും. വിവാഹത്തിന് ശേഷം ചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 5000 കോടി ചിലവിട്ട് നടത്തിയ വിവാഹാഘോഷത്തില്‍ വരനും വധുവിനും നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്.

കോടികള്‍ വിലയുള്ള സമ്മാനങ്ങളുടെ ലിസ്റ്റ് ആണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രൈവറ്റ് ജെറ്റ് മുതല്‍ വിദേശത്ത് അപ്പാര്‍ട്ട്‌മെന്റുകള്‍ വരെ അനന്തിനും രാധികയ്ക്കും സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്നാണ് ഡെക്കാന്‍ ഹരാള്‍ഡ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുകേഷ് അംബാനിയും നിത അംബാനിയും മക്കള്‍ക്ക് സമ്മാനിച്ചത് പാം ജുമൈറയിലെ സ്വകാര്യ ലക്ഷ്വറി മാന്‍ഷന്‍ ആണ്. പത്ത് മുറികളുള്ള മാന്‍ഷന്‍ പ്രൈവറ്റ് ബീച്ചിനോട് ചേര്‍ന്നാണ് 640 കോടി വിലമതിക്കുന്നതാണ് പാം ജുമൈറയിലെ ഈ മാളിക. 5.42 കോടി വിലമതിക്കുന്ന ബെന്‍ലി കോണ്‍ഡിനെന്റല്‍ ജിടിസി സ്പീഡ് കാറും മുകേഷും നിതയും സമ്മാനിച്ചിട്ടുണ്ട്. കൂടാതെ 21.7 കോടിയുടെ ഡയമണ്ട് ചോക്കര്‍, ഡയമണ്ട് ബ്രൂച്ച് പേള്‍, വജ്രം കൊണ്ട് നിര്‍മ്മിച്ച 108 കോടിയുടെ ചോക്കര്‍ ആഭരണങ്ങളും ഇവര്‍ സമ്മാനിച്ചിട്ടുണ്ട്.

ആമസോണിന്റെ സിഇഒ ജെഫ് ബെസോസ് 11.50 കോടി രൂപയുടെ ബുഗാട്ടി കാര്‍ ആണ് സമ്മാനിച്ചത് എന്നാണ് വിവരം. ഹോളിവുഡ്-ഡബ്ല്യൂഡബ്ല്യൂഇ താരമായ ജോണ്‍ സീന ആനന്ദിനും രാധികയ്ക്കും സമ്മാനിച്ചത് 3 കോടിയുടെ ലംബോര്‍ഗിനിയാണ്. ഫെയ്‌സബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ സമ്മാനം 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് ആണെന്നാണ് വിവരം.

ബില്‍ ഗേറ്റ്‌സ് 9 കോടി വിലമതിക്കുന്ന ഡയമണ്ട് മോതിരവും 180 കോടിയുടെ ആഡംബര ചെറുകപ്പലുമാണ് ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയത്. ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ട് പ്രകാരം കത്രീന കൈഫും വിക്കി കൗശലും സമ്മാനിച്ചത് 19 ലക്ഷം വിലമതിക്കുന്ന ഒരു സ്വര്‍ണ മാല ആണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാരയും ദമ്പതികള്‍ക്ക് നല്‍കിയ വിവാഹ സമ്മാനം കൈകൊണ്ട് നിര്‍മ്മിച്ച ഷാളാണ്. ഇതിന് 25 ലക്ഷം രൂപയാണ് വില.

അക്ഷയ് കുമാറിന്റെ വിവാഹ സമ്മാനം ഒരു സ്വര്‍ണ പേനയാണ്. 60 ലക്ഷമാണ് ഇതിന്റെ വില. 40 കോടി വില വരുന്ന ഫ്രാന്‍സിലെ ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റ് ആണ് ഷാരൂഖ് ഖാന്റെ വിവാഹസമ്മാനം. അമിതാഭ് ബച്ചന്‍ കുടുംബം 30 കോടി വിലയുള്ള മരതക കല്ല് പതിപ്പിച്ച മാല ആണ് അനന്തിനും രാധികയ്ക്കും സമ്മാനമായി നല്‍കിയത്. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും 9 കോടിയുടെ മേഴ്‌സിഡെസിന്റെ ആഡംബര കാര്‍ ആണ് സമ്മാനിച്ചത്.

സല്‍മാന്‍ ഖാന്‍ ദമ്പതികള്‍ക്ക് സമ്മാനിച്ചത് 15 കോടി വിലമതിക്കുന്ന സ്‌പോര്‍ട്ട്‌സ് ബൈക്ക് ആണ്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും 20 കോടിയുടെ റോള്‍സ് റോയ്‌സ് കാര്‍ ആണ് അനന്തിനും രാധികയ്ക്കും സമ്മാനിച്ചത്.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിൽ ഏകാധിപതിയെപ്പോലെ പെരുമാറുന്നു', യൂത്ത് കോൺഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ വിമർശനം

ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം, തുറന്നടിച്ച് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ്

ഉപഭോക്താക്കൾക്ക് 12.62% വരെ മികച്ച നേട്ടം ലഭിക്കുന്നു, ഐസിഎൽ ഫിൻകോർപിന്റെ പുതിയ എൻസിഡി ഇഷ്യൂ ജൂലൈ 31 മുതൽ

ഇന്ത്യയ്ക്ക് മേൽ 25% തീരുവയും പിഴയും ചുമത്തി ട്രംപിന്റെ പ്രഖ്യാപനം; ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

'അമ്മ' തെരഞ്ഞെടുപ്പ്: സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെന്ന് സലിം കുമാർ, അത് സമൂഹത്തിനുള്ള നല്ല സന്ദേശമാകുമെന്നും നടൻ

'കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം'; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

ആ സൂപ്പർതാരമില്ലെങ്കിൽ എൽസിയു പൂർണമാകില്ല, സംവിധായകൻ ലോകേഷ് കനകരാജിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽ മീഡിയ

'ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവും'; കേരളത്തിൽ ബിജെപി നേതാക്കൾ മുഖംമൂടി അണിഞ്ഞിരിക്കുന്നു; മന്ത്രി വി ശിവൻകുട്ടി

കൊവിഡ് കാലത്ത് ജീവൻ പോലും നോക്കാതെ കഷ്ടപ്പെട്ടുണ്ടാക്കിയ ചിത്രമായിരുന്നു അത്, സൂര്യ സിനിമയ്ക്ക് സംഭവിച്ചത് പറഞ്ഞ് സംവിധായകൻ

എല്ലാം ചാറ്റ്ജിപിടിയോട് പറയുന്നവരാണോ? സൂക്ഷിക്കുക..