സുശാന്തിനെ പ്രണയിച്ചത് മാത്രമാണ്‌ ഞാന്‍ ചെയ്ത തെറ്റ്, ജീവിച്ചത് അവന്റെ കാശ് കൊണ്ടല്ല: റിയ ചക്രബര്‍ത്തി

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ ആരോപണങ്ങള്‍ ശക്തമാവുകയാണ്. തന്റെ മകനെ റിയ വിഷം നല്‍കി കൊല്ലുകയായിരുന്നു എന്നാണ് നടന്റെ അച്ഛന്‍ കെ.കെ സിംഗ് ആരോപിക്കുന്നത്. സുശാന്തിന് നടി മയക്കുമരുന്ന് നല്‍കിയതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും റിയക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ സുശാന്തിനെ പ്രണയിച്ചു എന്ന ഒരു തെറ്റ് മാത്രമാണ് താന്‍ ചെയ്തതെന്ന് പ്രതികരിച്ച് റിയ. ഏത് ഏജന്‍സി അന്വേഷിച്ചാലും ഇത് അല്ലാതെ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും റിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സുശാന്തിന്റെ പണം കൊണ്ടല്ല താന്‍ ജീവിച്ചതെന്നും റിയ പറയുന്നു. സുശാന്തിന് മാനസിക സമ്മര്‍ദ്ദവും ക്ലോസ്‌ട്രോഫോബിയയും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ യൂറോപ്യന്‍ ട്രിപ്പിലാണ് താനിത് തിരിച്ചറഞ്ഞത്. ഡോക്ടറുടെ പ്രിസ്‌ക്രിഷ്ന്‍ ഇല്ലാതെയാണ് സുശാന്ത് മരുന്ന് കഴിച്ചിരുന്നത്. രാജാവിനെ പോലെ ജീവിക്കാനായിരുന്നു അവന്‍ ആഗ്രഹിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ യാത്രയില്‍ 70 ലക്ഷം വരെ ചെലവാക്കിയിട്ടുണ്ടെന്നും റിയ പറഞ്ഞു.

ജൂണ്‍ 8-ന് സുശാന്തുമായി ബ്രേക്കപ്പ് ചെയ്യുന്നതിന് മുമ്പ് റിയ സുശാന്തുമായി വഴക്കിട്ടതായും എട്ട് ഹാര്‍ഡ് ഡ്രൈവുകള്‍ നശിപ്പിച്ചതായും നടന്റെ സുഹൃത്ത് സിദ്ധാര്‍ഥ് പിത്താനി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഹര്‍ഡ് ഡ്രൈവുകള്‍ നശിപ്പിക്കാനായി ഐടി പ്രൊഫഷനല്‍ ഉണ്ടായിരുന്നെന്നും സിദ്ധാര്‍ഥിന്റെ മൊഴിയിലുണ്ട്.

Latest Stories

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു

ഇൻഡസ്ട്രിയിൽ എനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റ്യൂഡുള്ളത് ആ താരത്തിനോടാണ്: അനശ്വര രാജൻ

അവസാനമായി നിങ്ങൾക്ക് മുന്നിൽ വന്നതല്ലേ, 80000 ആരാധകർക്ക് ബിയർ വാങ്ങി നൽകി സന്തോഷിപ്പിച്ച് വിടവാങ്ങി മാർകോ റ്യൂസ്

സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ടി20 ലോകകപ്പ് 2024: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് കൈഫ്

ലോക്സഭ തിരഞ്ഞെടുപ്പ് അ‍ഞ്ചാം ഘട്ട വോട്ടെടുപ്പ്: പോളിംഗ് മന്ദഗതിയിൽ; ഉച്ചവരെ രേഖപ്പെടുത്തിയത് 24.23 ശതമാനം