RIP ഷാരൂഖ് ഖാന്‍..; പിറന്നാള്‍ ദിനത്തില്‍ RIP ഹാഷ്ടാഗോടെ ഷാരൂഖ് ട്രെന്‍ഡിംഗില്‍, പോരടിച്ച് ആരാധകര്‍

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഇന്ന് 59-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുന്നുണ്ട്. എന്നാല്‍ ആര്‍ഐപി ഷാരൂഖ് ഖാന്‍ എന്ന ഹാഷ്ടാഗ് ആണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്നത്. എന്നാല്‍ ശരിയായ സ്‌പെല്ലിങ് അല്ല ഈ ഹാഷ്ടാഗിന് നല്‍കിയിരിക്കുന്നത്.

#RESTINPEACESUARUKHKHAN എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍ എത്തുന്നത്. ഇതിനൊപ്പം ഷാരൂഖിന്റെ ചിത്രങ്ങളും നടന്റെ സിനിമകളിലെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ആര്‍ഐപി സല്‍മാന്‍ ഖാന്‍ എന്ന ഹാഷ്ടാഗുകളും പ്രചരിക്കുന്നുണ്ട്. ഈ ഹാഷ്ടാഗിന്റെ സ്‌പെല്ലിങ്ങും മാറ്റമാണ്. #RIPSALRAANKHAN എന്ന ഹാഷ്ടാഗ് ആണ് പ്രചരിക്കുന്നത്.

എന്നാല്‍ സല്‍മാന്റെ ചിത്രങ്ങളാണ് ഈ ഹാഷ്ടാഗിനൊപ്പം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഇത് ഫാന്‍ ഫൈറ്റ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ്-സല്‍മാന്‍ ആരാധകര്‍ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, പിറന്നാള്‍ ദിനത്തില്‍ തന്റെ ആഡംബര ഭവനമായ മന്നത്തില്‍ ഗംഭീര പാര്‍ട്ടി ഒരുക്കാനാണ് ഷാരൂഖിന്റെ തീരുമാനം.

1992ല്‍ പുറത്തിറങ്ങിയ ‘ദീവാന’ ആണ് ആദ്യ സിനിമ. 1980കളില്‍ ടിവി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീടാണ് സിനിമയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഡങ്കി’ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Latest Stories

പി.കെ. ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്‍റെ ഭാര്യയായത് കൊണ്ടല്ല; മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും അവർക്കുണ്ട്: മുഖ്യമന്ത്രി

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല; ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായി: വി.ഡി. സതീശന്‍

തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും, തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവരുണ്ട്: പത്മജ

പറഞ്ഞത് മൂന്നാമൂഴം സഫലമാകില്ലെന്ന്, പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷം; ജനം എല്‍ഡിഎഫിന് വോട്ട് ചെയ്യില്ല: ജി. സുധാകരൻ

എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചു; കെ. സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാർഹമെന്ന് കേന്ദ്ര നേതാക്കള്‍

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ