സ്വര്‍ണ്ണക്കമ്മല്‍ കൊള്ളാമല്ലോ എന്ന് ക്യാമറാമാന്‍; അഴിച്ച് സമ്മാനമായി നല്‍കി രവീണ ടണ്ഠന്‍

ആരാധകന് സ്വര്‍ണ്ണക്കമ്മല്‍ ഊരി നല്‍കി ബോളിവുഡ് താരം രവീണ ടണ്ഠന്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള രവീണ ടണ്ഠന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. രവീണയും മകളും നടിയുമായ റാഷയുമാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. ഇവര്‍ക്ക് പിന്നാലെ ക്യാമറകളുമായി ആരാധകരും പാപ്പരാസികളും കൂടി.

ഇതിനിടെ കപില്‍ കരാന്ദേ എന്ന ക്യാമറാമാന് രവീണ ധരിച്ചിരിക്കുന്ന സ്വര്‍ണക്കമ്മല്‍ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഇതിന് ഏത് കമ്മല്‍ എന്ന് താരം തിരിച്ച് ചോദിക്കുകയും, തുടര്‍ന്ന് തന്റെ ഇടത് ചെവിയിലെ സ്വര്‍ണക്കമ്മല്‍ അഴിച്ച് കപിലിന് സമ്മാനമായി നല്‍കുകയുമായിരുന്നു രവീണ. അമ്മയുടെ ഈ പ്രവൃത്തി കണ്ട് മകള്‍ റാഷ അടക്കം അദ്ഭുതപ്പെട്ടു.

രവീണയ്ക്കും റാഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും കപില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ഇത്തരം ഹൃദ്യമയ പെരുമാറ്റം കൊണ്ട് രവീണ ആരാധകരുടെ ഹൃദയം കവരുന്നത്. കഴിഞ്ഞ മാസം ഒരു സമൂഹ വിവാഹച്ചടങ്ങില്‍ പങ്കെടുക്കവേ ഒരു വധുവിനും വരനും തന്റെ കയ്യിലെ വളകള്‍ നടി ഊരി നല്‍കിയിരുന്നു.

തന്റെയും ഭര്‍ത്താവിന്റെയും പേര് ആലേഖനം ചെയ്ത വളകളായിരുന്നു അത്. വളകള്‍ സമ്മാനിക്കുന്നതിന് മുമ്പ് അവയില്‍ ചുംബിക്കുകയും വധുവിനെ ആലിംഗനം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിരുന്നു. അതേസമയം, വെല്‍കം ടു ദ ജംഗിള്‍ എന്ന ചിത്രത്തിലാണ് രവീണ ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ