എന്നെ തല്ലരുത് പ്ലീസ്..; നടുറോഡില്‍ മദ്യലഹരിയില്‍ രവീണ! നടിയുടെ കാര്‍ മൂന്നുപേരെ ഇടിച്ചിട്ടെന്ന് പരാതി

നടുറോഡില്‍ നടി രവീണ ടണ്ടനെതിരെ ആക്രമണം. നടിയുടെ കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കുപറ്റിയതോടെയാണ്, പരിക്കേറ്റ സ്ത്രീകള്‍ രവീണയെ കൈയ്യേറ്റം ചെയ്തത്. മുംബൈയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എക്‌സില്‍ എത്തിയ വീഡിയോയില്‍ എന്നെ തല്ലരുത് എന്ന് രവീണ പറയുന്നത് അടക്കം കേള്‍ക്കാം.

അപകടം നടക്കുമ്പോൾ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. മൂന്ന് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിന് തൊട്ടുപിന്നാലെ കാറിൽ നിന്നിറങ്ങുമ്പോൾ രവീണ മദ്യപിച്ച നിലയിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗിനെ ചോദ്യം ചെയ്ത നാട്ടുകാരെ രവീണ അധിക്ഷേപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

തന്റെ മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്ന് പരിക്കേറ്റ സ്ത്രീ പറയുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. നിങ്ങൾ ഈ രാത്രി ജയിലിൽ കിടക്കേണ്ടിവരുമെന്നും ഇവർ രവീണയോട് പറയുന്നുണ്ട്. രവീണയുടെ ഡ്രൈവർ തന്റെ ബന്ധുവിനേയും അമ്മയേയും ആക്രമിച്ചെന്നും അമ്മയ്ക്ക് തലയ്ക്ക് മുറിവേറ്റെന്നും പരിക്കേറ്റ മൊഹ്സിൻ ഷെയ്ഖ് എന്നയാൾ പ്രതികരിച്ചു.

സമീപത്തെ ഖർ പോലീസ് സ്റ്റേഷനിൽ സഹായം അഭ്യർത്ഥിച്ചപ്പോൾ നാലു മണിക്കൂർ കാത്തുനിർത്തിച്ചെന്നും പരാതി ഫയൽ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു. ”സ്റ്റേഷന് പുറത്ത് വച്ചു തന്നെ പ്രശ്‌നം പരിഹരിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്റെ അമ്മയാണ് ആക്രമിക്കപ്പെട്ടത്. ഞങ്ങള്‍ക്ക് നീതിവേണം” എന്ന് മൊഹസിന്‍ ആവശ്യപ്പെട്ടു. തന്നെ പിന്നിലേക്ക് തള്ളരുതെന്നും ദേഹോപദ്രവം ഏല്‍പ്പിക്കരുതെന്ന് രവീണ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

സ്വന്തം വീട്ടിലേക്ക് വന്ന രവീണയെ അകത്തേക്ക് കയറാന്‍ സമ്മതിക്കാതെ ഒരുപറ്റമാളുകള്‍ തടഞ്ഞു വയ്ക്കുകയായിരുന്നു എന്നാണ് നടിയുമായി അടുത്തവൃത്തങ്ങള്‍ പറയുന്നത്. നടിയുടെ കാര്‍ പരിക്കേറ്റെന്ന് പറയുന്ന ആളെ തൊട്ടിട്ടു പോലുമില്ല. ജനക്കൂട്ടം കാര്‍ തടഞ്ഞ് ഡ്രൈവറോട് പുറത്തിറങ്ങാനും തങ്ങളോട് സംസാരിക്കാനും ആവശ്യപ്പെടുകയായിരുന്നു. വ്യക്തിഗത സുരക്ഷയുടെ പ്രശ്‌നമാണിതെന്നും അവര്‍ വ്യക്തമാക്കി.

Allegations of Assault by #RaveenaTandon & her driver on elderly Woman Incident near Rizvi law college, family Claims that @TandonRaveena was under influence of Alcohol, women have got head injuries, Family is at Khar Police station @MumbaiPolice @CPMumbaiPolice @mieknathshinde pic.twitter.com/eZ0YQxvW3g

— Mohsin shaikh 🇮🇳 (@mohsinofficail) June 1, 2024

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ