58കാരന്റെ നായികയായി 28കാരി, സല്‍മാന്‍ ഖാനൊപ്പം രശ്മിക എത്തുന്നു; എആര്‍ മുരുകദോസ് ചിത്രം 'സിക്കന്ദര്‍' എയറില്‍

സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന എത്തുന്നു. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ എന്ന ചിത്രത്തിലാണ് രശ്മിക സല്‍മാന്റെ നായികയായി എത്താനൊരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്ന് രശ്മികയും പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ ആരംഭിച്ചു കഴിഞ്ഞു. 2025 ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ എത്തുക. മുരുകദോസും സല്‍മാന്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ആക്ഷന്‍ ചിത്രമായിരിക്കും ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാജിദ് നദിയാദ്വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിക്ക്, ജുഡ്‌വാ, മുജ്‌സെ ശാദി കരോഗി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാജിദും സല്‍മാന്‍ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിക്കന്ദറിനുണ്ട്. അതേസമയം, രശ്മികയുടെയും സല്‍മാന്റെയും പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

58കാരനായ സല്‍മാന്റെ നായികയായി 28കാരിയായ രശ്മിക എത്തുന്നു എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. സല്‍മാന്‍ നേരത്തെ വിവാഹം ചെയ്തിരുന്നെങ്കില്‍ ഈ പ്രായത്തിലുള്ള കൊച്ചുമകള്‍ ഉണ്ടാകുമായിരുന്നു എന്നിങ്ങനെയുള്ള കമന്റുകളും ട്രോളുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഈയടുത്ത വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ മിക്ക സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. രാധെ, ആന്റിം, ഗോഡ്ഫാദര്‍, വേദ്, കിസി കാ ഭായ് കിസി കി ജാന്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയമായിരുന്നു. ടൈഗര്‍ 3 എന്ന സിനിമ ലാഭം നേടിയെങ്കിലും വലിയ കളക്ഷനോ സ്വീകാര്യതയോ ലഭിച്ചിരുന്നില്ല.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം