'ബുദ്ധിമാനാകൂ, സെക്സിയാകൂ' എന്ന് നിര്‍മ്മാതാവ് പറഞ്ഞു, അയാള്‍ക്ക് കണ്ട് രസിക്കാന്‍ എന്റെ നേര്‍ക്ക് പട്ടിയെ അഴിച്ചുവിട്ടു: രണ്‍വീര്‍ സിംഗ്

ആദ്യ സിനിമ ലഭിക്കുന്നത് വരെ താന്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് രണ്‍വീര്‍ സിംഗ്. 2010ല്‍ പുറത്തിറങ്ങിയ ‘ബാന്റ് ബജാ ബാരാത്ത്’ എന്ന സിനിമയിലൂടെയാണ് രണ്‍വീര്‍ സിംഗ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അന്തരിച്ച ഒരു നിര്‍മ്മാതാവ് കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചു എന്നാണ് രണ്‍വീര്‍ പറയുന്നത്.

മീറ്റിംഗിനായി വിളിച്ചു വരുത്തിയ ശേഷം തന്റെ നേരെ അയാള്‍ തന്റെ പട്ടിയെ അഴിച്ചുവിട്ടു. കണ്ട് രസിക്കാന്‍ വേണ്ടി മാത്രമായിരുന്നു അയാള്‍ അങ്ങനെ ചെയ്തത്. മറ്റൊരിക്കല്‍ ഒരാള്‍ തന്നെ അവസരം നല്‍കാമെന്ന് പറഞ്ഞൊരു സ്വകാര്യ ഇടത്തിലേക്ക് വിളിച്ച് വരുത്തി. അയാള്‍ തന്നെ വേശ്യാലയം പോലുള്ള സ്ഥലത്തേക്ക് വിളിച്ചുവരുത്തി.\

‘നീയൊരു ഹാര്‍ഡ് വര്‍ക്കര്‍ ആണോ അതോ സ്മാര്‍ട്ട് വര്‍ക്കര്‍ ആണോ?’ എന്ന് ചോദിച്ചു. താന്‍ സ്വയം ബുദ്ധിമാനായി കരുതിയിട്ടില്ല, അതിനാല്‍ ഹാര്‍ഡ് വര്‍ക്കര്‍ ആണെന്ന് പറഞ്ഞു. ‘ഡാര്‍ലിംഗ് ബുദ്ധിമാനാകൂ, സെക്സിയാകൂ’ എന്നായിരുന്നു അയാളുടെ മറുപടി എന്നാണ് രണ്‍വീര്‍ പറയുന്നത്.

ഈ മൂന്നര വര്‍ഷത്തിനുള്ളില്‍ തനിക്ക് എല്ലാതരം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ന് തനിക്ക് ലഭിക്കുന്ന അവസരങ്ങളെ മാനിക്കാന്‍ തന്നെ ശീലിപ്പിക്കുന്നത് ആ കാലമായിരിക്കാം എന്നാണ് രണ്‍വീര്‍ പറയുന്നത്. മുമ്പും തനിക്കുണ്ടായ മോശം അനുഭവം രണ്‍വീര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യക്തിയാരെന്ന് വെളിപ്പെടുത്താന്‍ രണ്‍വീര്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഇന്ന് ബോളിവുഡില്‍ തിരക്കുപിടിച്ച താരമാണ് രണ്‍വീര്‍ സിംഗ്. ‘സര്‍ക്കസ്’, ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ജയേഷ്ഭായ് ജോര്‍ദാര്‍’ ആണ് രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. എന്നാല്‍ ചിത്രം പരാജയപ്പെട്ടിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്