ഞെട്ടിക്കുന്ന ട്രാന്‍സ്‌ഫൊര്‍മേഷന്‍.. ഇത് ബോളിവുഡിലെ ക്രിസ്റ്റ്യൻ ബെയ്ല്‍! ചര്‍ച്ചയായി രണ്‍ദീപ് ഹൂഡയുടെ ചിത്രം!

തന്റെ രൂപമാറ്റം കൊണ്ട് ആരാധകരെ അമ്പരിപ്പിച്ച് നടന്‍ രണ്‍ദീപ് ഹൂഡ. രണ്‍ദീപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത മോണോക്രോം ചിത്രമാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രത്തിനായാണ് രണ്‍ദീപ് ഹൂഡയുടെ ഞെട്ടിപ്പിക്കുന്ന രൂപമാറ്റം.

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി 18 കിലോയോളമാണ് രണ്‍ദീപ് കുറച്ചത്. കാലാപാനി എന്നാണ് ഈ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. കാലാപാനി ജയിലിലെ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള രണ്‍ദീപിന്റെ ലുക്ക് ആണിത് എന്നാണ് സൂചന. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്‌ലുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. ‘ദ മെഷിനിസ്റ്റ്’ എന്ന ചിത്രത്തിനായി ക്രിസ്റ്റ്യന്‍ ബെയ്ല്‍ നടത്തിയ ട്രാന്‍സ്‌ഫൊമേഷന് തുല്യമാണ് രണ്‍ദീപ് ഹൂഡയുടെ രൂപമാറ്റം എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ ബെയ്ല്‍ എന്നുള്ള കമന്റുകളും എത്തുന്നുണ്ട്.

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. രണ്‍ദീപ് ഹൂഡ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം. രണ്‍ദീപും ഉത്കര്‍ഷ് നൈതാനിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. അങ്കിത ലോഖണ്ടെ, ആര്‍ ഭക്തി ക്ലെന്‍, മാര്‍ക്ക് ബെന്നിങ്ടണ്‍, അമിത് സിയാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍ 2022 ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍.

Latest Stories

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു