നാലാം അംഗത്തിന് ഒറ്റയ്ക്ക് കളത്തിലിറങ്ങാന്‍ രണ്‍ബിര്‍ കപൂര്‍; 'ധൂം 4' വരുന്നു, അഭിഷേകും ഉദയ്‌യും ഇല്ല, പകരം സൂര്യ

സിനിമാപ്രേമികളെ ആവേശത്തിലാക്കിയ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ‘ധൂം’ ചിത്രത്തിന്റെ നാലാമത്തെ സീരിസില്‍ നായകനായി രണ്‍ബിര്‍ കപൂര്‍ എത്തുന്നു. അഭിഷേക് ബച്ചന്‍, ഉദയ് ചോപ്ര, ജോണ്‍ എബ്രഹാം, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍ എന്നിവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ പ്രധാന അഭിനേതാക്കള്‍. ‘ധൂം 3’ വരെ പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു.

‘ധൂം 4’ എന്ന ചിത്രത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ചു കൊണ്ടാണ് ചിത്രത്തില്‍ രണ്‍ബിര്‍ നായകനാകുമെന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടര്‍ച്ചായായി അല്ലാതെ ഒരു റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രമൊരുങ്ങുക.

ആദ്യ മൂന്ന് ഭാഗങ്ങളിലും പൊലീസ് വേഷത്തിലെത്തിയ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തില്‍ ഉണ്ടായിരിക്കില്ല. പകരം ബോളിവുഡില്‍ നിന്നുള്ള രണ്ടു പുതിയ താരങ്ങളാകും ആ വേഷം കൈകാര്യം ചെയ്യുക എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ തമിഴ് സൂപ്പര്‍ താരം സൂര്യ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു.

രണ്‍ബി കപൂറിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമായി ഒരുങ്ങുന്ന ധൂം നാലാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. യഷ് രാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി