കഥ ഇനിയും തുടരും! അനിമലിന് മൂന്നാം ഭാഗം സ്ഥിരീകരിച്ച് രൺബീർ കപൂർ

ഉള്ളടക്കം കൊണ്ടും മറ്റും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമയാണ് അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത രൺബിർ കപൂർ ചിത്രം ‘അനിമൽ’. ഹൈപ്പർ മസ്കുലിനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്ന ചിത്രം സ്ത്രീവിരുദ്ധവും വയലൻസ് നിറഞ്ഞതുമായിരുന്നുവെന്നാണ് ഏറ്റവും കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടത്. എന്നിരുന്നാലും ചിത്രം വലിയ സാമ്പത്തിക വിജയം കൈവരിക്കുകയും മറ്റും ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്.

സിനിമയുടെ അവസാനം അനിമൽ പാർക്ക് എന്ന രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അനിമലിന് മൂന്നാം ഭാഗവും സംവിധായകൻ പ്ലാൻ ചെയ്യുന്നു എന്ന റിപ്പോർട്ടാണ് പുറത്തു വരുന്നത്. നടൻ രൺബീർ തന്നെയാണ് സിനിമയെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്. ഡെഡ് ലെെൻ ഹോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ടെന്നും ഒരേ സിനിമയിൽ തന്നെ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ താൻ വളരെ ആവേശഭരിതനാണെന്നും രൺബീർ പറഞ്ഞു. മാത്രമല്ല, ഇത് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണെന്നും വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് എന്നും താരം പറഞ്ഞു.

റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ തന്നെ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളും മറ്റും ഏറ്റുവാങ്ങിയ ചിത്രമാണ് അനിമൽ. സിനിമ മേഖലയിൽ നിന്നു പോലും അനിമലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചപ്പോഴും ചിത്രത്തെ വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിനെതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നു വന്നത്. ടോക്സിസിറ്റിയും വയലൻസും സ്ത്രീ വിരുദ്ധതയും ഗ്ലോറിഫൈ ചെയ്യുന്നതുകൊണ്ട് തന്നെ ചിത്രം ഒടിടിയിൽ നിന്നും പിൻവലിക്കണമെനന്നായിരുന്നു ആവശ്യം ഉയർന്നത്.

എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തിയേറ്ററിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രമാണ് ‘അനിമൽ’. എങ്കിലും 100 കോടി ബജറ്റിലൊരുങ്ങിയ അനിമൽ 900 കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ.

സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന പേരിൽ ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ചിത്രത്തിലെ രശ്മിക മന്ദാനയുടെ നായികാ കഥാപാത്രത്തിന് എതിരെ വിമർശനങ്ങൾ എത്തിയിരുന്നു. സമീപകാലത്ത് എത്തിയ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് ഗീതാഞ്ജലി എന്ന രശ്മികയുടെ കഥാപാത്രം എന്ന വിമർശനങ്ങളാണ് എത്തിയത്. എന്നാൽ ചിത്രത്തിലെ മറ്റൊരു നായികയായ തൃപ്തി ദിമ്രിയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

രശ്മിക മന്ദാന, ത്രിപ്‍തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും തൃപ്തിയുടെയും ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. ‘അർജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ടി-സീരീസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സ്, സിനി1 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചത്.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല