പ്രതിഫലത്തുക ഇരട്ടിയാക്കി സായ് പല്ലവി, എങ്കിലും രണ്‍ബിറിനേക്കാള്‍ വളരെ കുറവ്; 'രാമായണ' താരങ്ങളുടെ പ്രതിഫലകണക്ക് പുറത്ത്

ബോളിവുഡിലെ ബ്രഹ്‌മാണ്ഡ സിനിമയായി ‘രാമായണ’ ഒരുങ്ങുകയാണ്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബിര്‍ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത ദിവസം ആരംഭിച്ചിരുന്നു. ചിത്രത്തില്‍ രാമാനായി വേഷമിടുന്ന രണ്‍ബിറും സീതയായി എത്തുന്ന സായ് പല്ലവിയും വാങ്ങുന്ന പ്രതിഫലത്തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ബോളിവുഡ് ലൈഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി രൂപയാണ് ചിത്രത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ 70 കോടി രൂപയായിരുന്നു രണ്‍ബിറിന്റെ പ്രതിഫലം. എന്നാല്‍ സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘അനിമലി’ല്‍ അഭിനയിച്ചപ്പോള്‍ പകുതി പ്രതിഫലം മാത്രമേ രണ്‍ബിര്‍ വാങ്ങിയുള്ളു. 30-35 കോടി രൂപയാണ് അനിമല്‍ ചിത്രത്തിനായി രണ്‍ബിര്‍ പ്രതിഫലമായി കൈപ്പറ്റിയത്.

അതേസമയം, സായ് പല്ലവി സീതയാകാന്‍ വേണ്ടി ആവശ്യപ്പെട്ടത് ആറ് കോടി രൂപയാണ്. രണ്‍ബിറിന്റെ പ്രതിഫലത്തേക്കാള്‍ വളരെ ചെറിയ തുകയാണ് ഇതെങ്കിലും തന്റെ പ്രതിഫലം ഇരട്ടി ആക്കിയിരിക്കുകയാണ് സായ് പല്ലവി. 2.5 മുതല്‍ 3 കോടി രൂപ വരെയായിരുന്നു സായ്‌യുടെ ഇതുവരെയുള്ള പ്രതിഫലം.

രാവണനായി വേഷമിടുന്ന യാഷും വലിയെരു തുക തന്നെയാണ് പ്രതിഫലമായി കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 500 കോടി ബജറ്റിലാണ് രാമായണ ഒരുങ്ങുന്നത്. എന്‍ഇജി വെര്‍ച്വല്‍ പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് ഭാഗങ്ങള്‍ ആയാണ് ചിത്രം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. രാമനെയും സീതയെയും കേന്ദ്രീകരിച്ചുള്ളതായിരിക്കും ചിത്രത്തിന്റെ ആദ്യ ഭാഗം. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണന്റെ വരവ് ചിത്രീകരിക്കുന്നത്. രണ്ടാം ഭാഗത്തില്‍ രാവണനാണ് പ്രാധാന്യം നല്‍കുന്നത്.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്