കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെ, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല: രാം ഗോപാല്‍ വര്‍മ

റോക്കോഡ് വിജയം നേടിയ കന്നഡ ചിത്രം ‘കെജിഫ് ചാപ്റ്റര്‍ ടു’വിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണെന്നും അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘എനിക്ക് തോന്നുന്നു, കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല.’ ‘കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ അന്ത്യദിനം നിഴല്‍ വീഴ്ത്തുന്നത്, കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പഴയ ഫാഷന്‍’ ബിഗ്ടിക്കറ്റ് റിലീസുകളെ വിഴുങ്ങുന്ന മണല്‍ പോലെയാണ് കെജിഎഫ് 2′ ‘ദക്ഷിണേന്ത്യന്‍ സിനിമകള്‍ തീയറ്ററുകളില്‍ പോകുന്നതായി തോന്നുന്നു, വടക്കന്‍ സിനിമകള്‍ പോകുന്നതായി തോന്നുന്നില്ല, ബോളീവുഡ് ഉടന്‍ തന്നെ ഒടിടിക്ക് വേണ്ടി മാത്രം സിനിമകള്‍ നിര്‍മ്മിക്കുമെന്ന് തോന്നുന്നു,’ രാം ഗോപാല്‍ വര്‍മ പല ട്വീറ്റുകളിലായി പറഞ്ഞു.

യഷിന്റെ കെജിഎഫ്: ചാപ്റ്റര്‍ 2വിന്റെ കളക്ഷന്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1200 കോടി രൂപയിലേക്ക് അടുക്കുകയാണ്. 26 ദിവസം കൊണ്ട് 1150 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ്: ചാപ്റ്റര്‍ 2 ഏപ്രില്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ