വിവാഹവേദി മാറ്റാന്‍ കാരണം പ്രധാനമന്തിയുടെ ഉപദേശം; രാകുല്‍-ജാക്കി വിവാഹം ഫെബ്രുവരിയില്‍

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് പിന്നാലെ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് നടി രാകുല്‍ പ്രീത് സിംഗ്. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്‌നാനിയാണ് വരന്‍. 2021ല്‍ ആയിരുന്നു ജാക്കിയുമായുള്ള പ്രണയത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നത്. ഫെബ്രുവരി 22ന് ഗോവയില്‍ വച്ചാണ് ഇവരുടെ വിവാഹം.

എന്നാല്‍ വിദേശത്ത് വച്ചായിരുന്നു ഇവരുടെ വിവാഹം നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്തുകൊണ്ടാണ് വിദേശത്ത് നിന്നും മാറ്റി ഗോവയില്‍ വിവാഹം ചെയ്യാനുള്ള പ്ലാന്‍ താരങ്ങള്‍ ഉണ്ടാക്കിയത് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് താരങ്ങള്‍ ഈ തീരുമാനം മാറ്റിയത്.

രാകുലും ജാക്കിയും അവരുടെ വിവാഹം വിദേശത്ത് വച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും തുടങ്ങിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയുടെ ഉപദേശത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റി. ഏകദേശം 2023 ഡിസംബര്‍ പകുതിയോടെയാണ് വിവാഹത്തിനായി ഗോവ തിരഞ്ഞെടുത്തത്.

രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിന് പിന്നില്‍ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, 2024 ഫെബ്രുവരി 21, 22 തീയതികളിലായാണ് താരവിവാഹം നടക്കുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിരുന്ന് സംഘടിപ്പിക്കും. എന്നാല്‍ വിവാഹത്തെക്കുറിച്ച് രാകുല്‍ പ്രീതോ ജാക്കി ഭഗ്‌നാനിയോ പ്രതികരിച്ചിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ