കോഹ്ലിയുടെയും പ്രിയങ്കയുടെയും ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോടികളുടെ വില; ക്യാപ്റ്റനേക്കാള്‍ മുന്നില്‍ ബോളിവുഡ് സുന്ദരി

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോടികള്‍ വില വാങ്ങുന്ന സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് പട്ടികയിലുള്ള ഇന്ത്യക്കാര്‍. സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ് കമ്പനിയായ ഹോപ്പര്‍ എച്ച്.ക്യുവിന്റെ പട്ടികയിലാണ് ഇരുവരും ഇടംനേടിയത്.

ഒരു സ്‌പോണ്‍സേഡ് ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പ്രിയങ്കയ്ക്ക് ലഭിക്കുക ഏകദേശം 1.87 കോടി രൂപയാണ്. 43 ലക്ഷം ഫോളോവേഴ്‌സുളള പ്രിയങ്ക ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയില്‍ 19 ാം സ്ഥാനത്താണ്. 38 ലക്ഷം ഫോളോവേഴ്‌സുള്ള കോഹ്ലിയ്ക്ക് ഒരു പോസ്റ്റിന് ലഭിക്കുക ഏകദേശം 1.35 കോടി രൂപയാണ്. പട്ടികയില്‍ 23-ാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.

പട്ടികയില്‍ ഒന്നാം സ്ഥാനം ടിവി താരവും അമേരിക്കയിലെ വ്യവസായകയുമായ കെയ്‌ലി ജന്നറാണ്. ഒരു പ്രൊമോഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് ഏകദേശം 8.74 കോടിറാണ് ജന്നര്‍ വാങ്ങുന്നത്. ഗായിക അരിയാന ഗ്രാന്‍ഡെ, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കെയ്‌ലിയുടെ അര്‍ധസഹോദരിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷ്യാന്‍, ഗായിക സെലീന ഗോമസ് എന്നിവരാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള റൊണാഡോ 6.73 കോടിയാണ് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് വാങ്ങുന്നത്. ലയണല്‍ മെസിയും പട്ടികയിലുണ്ട്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍