ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു, എന്നെ കാസ്റ്റ് ചെയ്യാത്ത പലരുമുണ്ട്, ആ പൊളിറ്റിക്‌സില്‍ മടുത്തു: പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് പ്രിയങ്ക ചോപ്ര ഹോളിവുഡിലേക്ക് എത്തുന്നത്. നിലവില്‍ ഹോളിവുഡില്‍ സജീവമാണ് പ്രിയങ്ക. ബോളിവുഡില്‍ വല്ലപ്പോഴുമാണ് താരത്തിന്റെ സിനിമകള്‍ എത്താറുള്ളത്. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറിയത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.

ബോളിവുഡില്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങളില്‍ താന്‍ സന്തുഷ്ടയായിരുന്നില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ”ഞാന്‍ ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.”

”അത്തമൊരു പൊളിട്ടിക്‌സില്‍ ഞാന്‍ മടുത്തിരുന്നു, ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാനുള്ള അവസരം നല്‍കി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാന്‍ അഭിനയിച്ചിരുന്നു.”

”സംഗീതത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഞാന്‍ അമേരിക്കയിലേക്ക് പോരുകയായിരുന്നു. ഒരുപാട് നല്ല സംഗീതജ്ഞരോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു” എന്നാണ് പ്രിയങ്ക ഒരു അഭിമുഖത്തിനിടെ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ‘ലവ് എഗൈന്‍’ എന്ന ചിത്രമാണ് പ്രിയങ്കയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി