1500 മണിക്കൂര്‍ നേരത്തെ പ്രയത്നം, ഗൗണിന് 45 ലക്ഷം, കമ്മലിന് 4.51 ലക്ഷം; പ്രിയങ്ക ചോപ്രയുടെ മെറ്റ് ഗാലയിലെ 'വെറൈറ്റി പരീക്ഷണം' ചെറിയ കളിയല്ല!

ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ചോപ്ര ഏവരെയും ഞെട്ടിച്ചിരുന്നു. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ഒപ്പം പ്രിയങ്കയുടെ ഹെയര്‍ സ്റ്റൈലും മേക്കപ്പും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാല്‍ താരത്തിന്റെ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. എന്നാല്‍ പ്രിയങ്കയെ അഭിനന്ദിച്ച് എത്തിയവരും കുറവല്ല.

ഗ്രേ നിറത്തില്‍ മഞ്ഞയും വെളുപ്പും ചുവപ്പും നിറത്തിലുള്ള ലെയറുകള്‍ നിറഞ്ഞ സുതാര്യമായ വസ്ത്രം ധരിച്ചാണ് പ്രിയങ്ക എത്തിയത്. 62 ദിവസം കൊണ്ടാണ് പ്രിയങ്കയുടെ വസ്ത്രം രൂപകല്‍പ്പന ചെയ്തതെന്നും 45 ലക്ഷം രൂപയാണ് ഗൗണിന്റെ വിലയെന്നും വോഗ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

https://www.instagram.com/p/BxJZ-smnnoz/?utm_source=ig_web_copy_link

സില്‍വര്‍ നിറത്തിലുള്ള ചെരുപ്പിന്റെ വില 25,000 രൂപയും പിങ്കും വെളുപ്പു കലര്‍ന്ന ഡയമണ്ടുകള്‍ പതിച്ച കമ്മലിന്റെ വില ഏകദേശം 4.51 ലക്ഷം രൂപയുമാണെന്ന് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പറ്റില്‍ പ്രിയങ്കയ്‌ക്കൊപ്പം ഭര്‍ത്താവും അമേരിക്കന്‍ ഗായകനുമായ നിക്ക് ജോണ്‍സും ഉണ്ടായിരുന്നു.

https://www.instagram.com/p/BxKxUrLHsCr/?utm_source=ig_web_copy_link

കഴിഞ്ഞ ഡിസംബറിലായിരുന്നു നിക്കും പ്രിയങ്കയും വിവാഹിതരായത്. അടുത്തിടെ താരദമ്പതികള്‍ വിവാഹമോചനത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. അതിനെ എല്ലാം പൊളിച്ച് നീക്രിയാണ് റെഡ് കാര്‍പ്പറ്റിലൂടെ ഇരുവരും നടന്നത്. നടി ദീപിക പദുക്കോണും മെറ്റ് ഗാലയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

https://www.instagram.com/p/BxK9CyvAL-E/?utm_source=ig_web_copy_link

Latest Stories

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം