പ്രിയങ്കയും നിക്കും വിവാഹമോചനത്തെ കുറിച്ച് ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും തമ്മിലുള്ള വിവാഹം ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നു മാസം മാത്രം പിന്നിടുമ്പോള്‍ ഇരുവരും വിവാഹ മോചനത്തെ കുറിച്ച് ആലോചിക്കുന്നെന്ന് റിപ്പോര്‍ട്ടുകല്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു അമേരിക്കന്‍ മാഗസീനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. പല വിഷയങ്ങളിലും ഇവര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണെന്നും ഇതിനെ ചൊല്ലി മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

“ജോലിക്കാര്യത്തിലാകട്ടെ, ഒരുമിച്ച് സമയം കണ്ടെത്തുന്നതിലാകട്ടെ ആഘോഷങ്ങളിലാകട്ടെ അവര്‍ ഇരുവരും ഓരോ കാര്യങ്ങളില്‍ വഴക്കിടുകയാണ്. തിടുക്കപ്പെട്ടാണ് നിക്കും പ്രിയങ്കയും വിവാഹിതരായത്. എന്നാലിപ്പോള്‍ അവര്‍ അതിന് വലിയ വില നല്‍കി കൊണ്ടിരിക്കുകയാണ്. പ്രിയങ്കയില്‍ “കൂള്‍” ഭാര്യയെ പ്രതീക്ഷിച്ച നിക്കിന് തെറ്റി. നിക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത്.”

“ജോലി, പാർട്ടി, ഒരുമിച്ചുള്ള സമയം കണ്ടെത്തൽ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണ്. പക്വതയുള്ള സ്ത്രീയെന്ന നിലയിലാണ് നിക്കിന്റെ കുടുംബം പ്രിയങ്കയെ കണ്ടത്. 36 വയസ്സുള്ള പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് കുടുംബം പറയുന്നു.” മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ റിപ്പോര്‍ട്ടിനെതിരേ പ്രിയങ്കയുടെ ആരാധകര്‍ രംഗത്ത് വന്നിരിക്കുകയാണ്. പ്രായവ്യത്യാസത്തിന്റെ കാര്യത്തില്‍ നിരവധി പേര്‍ പരിഹസിച്ചിട്ടും വിമര്‍ശിച്ചിട്ടും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയവരാണ് നിക്കും പ്രിയങ്കയുമെന്നും ഇരുവരും തങ്ങളുടെ ജീവിതത്തില്‍ ഏറെ സന്തുഷ്ടരാണെന്നും വെറുതെ അപവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇവര്‍ ആവശ്യപെടുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും യാത്രകളുടെ വീഡിയോകളും ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍