റിലീസിന് മുമ്പേ ഓണ്‍ലൈനില്‍ ലീക്കായി.. തിയേറ്ററിലും തിരിച്ചടി, കാലിടറി സല്‍മാന്‍ ഖാന്‍; 'സിക്കന്ദറി'ന് അപ്രതീക്ഷിത തിരിച്ചടി

സല്‍മാന്‍ ഖാന്‍-രശ്മിക മന്ദാന ചിത്രത്തിന് തിയേറ്ററില്‍ നിന്നും മോശം പ്രതികരണം. ഓപ്പണിങ് ദിനത്തില്‍ സല്‍മാന് തിയേറ്ററില്‍ കാലിടറി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍. പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടോടി എന്ന തരത്തിലുള്ള ട്രോളുകളും വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

2.2 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ സിക്കന്ദറിന്റെതായി ഇതുവരെ വിറ്റു പോയത്. അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ മാത്രം 6.46 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. 8000 ഷോകളാണ് ചിത്രത്തിന്റെതായി നടന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിന കളക്ഷനില്‍ സിക്കന്ദര്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ കുറയും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം.

അതേസമയം, തിയേറ്ററിലേക്കുള്ള സല്‍മാന്‍ ഖാന്റെ പവര്‍ പാക്ക്ഡ് എന്‍ട്രിക്ക് മുന്നേ തന്നെ സിക്കന്ദര്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ശനിയാഴ്ച അര്‍ധരാത്രിമുതലേ ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ ഫുള്‍ എച്ച്ഡി പ്രിന്റ് ആണ് ഓണ്‍ലൈനില്‍ എത്തിയത്.

എവിടെ നിന്നാണ് ചിത്രം ചോര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പൊലീസിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 200 കോടി ബജറ്റിലാണ് ഒരുക്കിയത്. കാജല്‍ അഗര്‍വാള്‍, സത്യരാജ്, ശര്‍മന്‍ ജോഷി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി