'കിയാര അദ്വാനി വൈബ്രേറ്റര്‍', 'കിയാര അദ്വാനി സെക്സ് ടോയ്സ്' എന്ന് ആളുകള്‍ വ്യാപകമായി ഗൂഗിളില്‍ തിരഞ്ഞു, കാരണം ആ സിനിമ: വെളിപ്പെടുത്തി നിര്‍മ്മാതാവ്

ബോളിവുഡ് നടി കിയാര അദ്വാനിയുടെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു ‘ലസ്റ്റ് സ്‌റ്റോറീസ്’. സിനിമകളിലെ ഒരു സാധാ നായിക എന്ന ഇമേജില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു കിയാര ചിത്രത്തില്‍ ചെയ്തത്. ആന്തോളജി ചിത്രമായ ലസ്റ്റ് സ്‌റ്റോറീസില്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഭാഗത്തിലാണ് കിയാര വേഷമിട്ടത്.

ഈ സിനിമ സെക്‌സ് ടോയ്‌സിന്റെ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാക്കി എന്നാണ് നിര്‍മ്മാതാവായ സോമെന്‍ മിശ്ര വെളിപ്പെടുത്തിയിരിക്കുന്നത്. സെക്‌സ് ടോയ്‌സ് വില്‍ക്കുന്ന ഒരു സൈറ്റ് അവരുടെ വാര്‍ഷിക സര്‍വേ പുറത്തിറക്കിയിരുന്നു. അതില്‍ അവര്‍ വില്‍പ്പനയിലുണ്ടായ വര്‍ധനവ് വ്യക്തമാക്കിയിരുന്നു.

‘കിയാര അദ്വാനി വൈബ്രേറ്റര്‍’, ‘കിയാര അദ്വാനി സെക്സ് ടോയ്സ്’ എന്നിവ ആളുകള്‍ ഗൂഗിളില്‍ വ്യാപകമായി സെര്‍ച്ച് ചെയ്തിരുന്നു. 50-55 ശതമാനം വില്‍പ്പനയാണ് ഈ സമയത്ത് വര്‍ധിച്ചത്. സിനിമയ്ക്ക് ഇത്രയധികം സ്വാധീനം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ആളുകളുടെ ഫാഷനെ സിനിമ സ്വാധീനിക്കുമെന്ന് അറിയാം, പക്ഷെ ഇങ്ങനെ സംഭവിക്കുമെനന്ന് ഒരിക്കലും കരുതിയില്ല എന്നാണ് സോമെന്‍ മിശ്ര പറഞ്ഞത്. 2018ല്‍ ആണ് ലസ്റ്റ് സ്റ്റോറീസ് പുറത്തിറങ്ങുന്നത്. കിയാര അദ്വാനിക്ക് പുറമേ വിക്കി കൗശല്‍, നേഹ ധൂപിയ എന്നിവരാണ് കരണ്‍ ജോഹര്‍ ചിത്രത്തില്‍ വേഷമിട്ടത്.

സ്‌കൂള്‍ ടീച്ചര്‍മാരായ കിയാര അദ്വാനിയും നേഹ ധൂപിയയും സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നതാണ് ചിത്രം പറയുന്നത്. അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നീ സംവിധായകരുടെത് അടക്കം നാല് കഥകളാണ് ലസ്റ്റ് സ്‌റ്റോറീസ് എന്ന ആന്തോളജി ചിത്രത്തിലുള്ളത്.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്