സൈനയാകുന്നതില്‍ നിന്ന് പിന്മാറി ശ്രദ്ധ കപൂര്‍; പകരം പരിണീതി ചോപ്ര

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ബയോപിക്കില്‍ നിന്നും ശ്രദ്ധ കപൂര്‍ പിന്മാറി. മറ്റ് ചിത്രങ്ങളുടെ തിരക്കുകള്‍ കൊണ്ടാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധയ്ക്ക് പകരം പരിണീതി ചോപ്രയാകും സൈനയെ അവതരിപ്പിക്കുക. ചിത്രത്തിന് വേണ്ടി വലിയ തയ്യാറെടപ്പുകളും ഒരുക്കങ്ങളും നടത്തിയതിനു ശേഷമുള്ള ശ്രദ്ധയുടെ പിന്മാറ്റം ബോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്.

“സൈന”യ്ക്കായി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഒരു കോച്ചിനു കീഴില്‍ ശ്രദ്ധ കഠിനമായ ബാഡ്മിന്റണ്‍ പരിശീലനം ആരംഭിച്ചിരുന്നു. വളരെയധികം ആകാംക്ഷയോടെയാണ് താന്‍ ഈ സിനിമയെ കാണുന്നതെന്നും തന്റെ അഭിനയ ജീവിതത്തിലെ ചാലഞ്ചിങ്ങ് റോളാണിതെന്നും ശ്രദ്ധ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ശ്രദ്ധയ്ക്ക് ഡെങ്കിപ്പനി ബാധിക്കുകയും ഇതേ തുടര്‍ന്ന് ഏപ്രിലേയ്ക്ക് ചിത്രീകരണം മാറ്റുകയുമായിരുന്നു. അങ്ങനെയിരിക്കെയാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.

എന്തായാലും പരിണീതി ചോപ്രയെ നായികയാക്കി ചിത്രീകരണം ഉടന്‍ തുടങ്ങാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. അമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കി, അടുത്ത വര്‍ഷം ആദ്യം ചിത്രം റിലീസിനെത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ