വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങള്‍. അക്ഷയ് കുമാര്‍ അടക്കമുള്ള പോളിങ് സ്‌റ്റേഷനിലെത്തി തങ്ങളുടെ സമ്മതിദായകവകാശം രേഖപ്പെടുത്തി. വോട്ട് ചെയ്യാത്തവരെ ശിക്ഷിക്കണമെന്ന് നടന്‍ പരേഷ് റാവല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു നടന്റെ പ്രതികരണം. ”സര്‍ക്കാറുകള്‍ അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നൊക്ക നിങ്ങള്‍ പറയും പക്ഷേ ഇന്ന് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാണ് അതിന് ഉത്തരവാദി. അല്ലാതെ സര്‍ക്കാരല്ല.”

”വോട്ട് ചെയ്യാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം. ഒന്നെങ്കില്‍ അവരുടെ ടാക്സ് കൂട്ടണം. എന്തെങ്കിലും ശിക്ഷ അവര്‍ക്ക് നല്‍കണം” എന്നാണ് പരേഷ് റാവല്‍ പറയുന്നത്. ഫര്‍ഹാന്‍ അക്തര്‍, സോയ അക്തര്‍, പരേഷ് റാവല്‍, സുനില്‍ ഷെട്ടി, ധര്‍മേന്ദ്ര, വരുണ്‍ ധവാന്‍, ഹേമ മാലിനി, ഇഷ ഡിയോള്‍, ബോണി കപൂര്‍, ഖുഷി കപൂര്‍, മനോജ് ബാജ്‌പേയി, ഷബാന റാസ തുടങ്ങി നിരവധി താരങ്ങള്‍ വോട്ട് ചെയ്യാനെത്തിയിരുന്നു.

അതേസമയം, ഏകദേശം 600ലധികം സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. മഹാരാഷ്ട്ര, ബിഹാര്‍, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലഡാക്, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 49 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Latest Stories

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം