കൃഷിക്കാരനോ പുരോഹിതനോ ആയാലോ എന്ന് പേടിച്ച് ഞാന്‍ പേര് മാറ്റി; വെളിപ്പെടുത്തി പങ്കജ് ത്രിപാഠി

തന്റെ പേര് മാറ്റാനുണ്ടായ രസകരമായ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠി. ബോളിവുഡില്‍ കോമഡി റോളുകളില്‍ എത്തി ഗൗരവമായ വേഷങ്ങളിലേക്ക് ചേക്കേറിയ താരമാണ് പങ്കജ് ത്രിപാഠി. നിലവില്‍ അടല്‍ ബിഹാരി ബാജ്‌പേയുടെ ബയോപിക് ആയ ‘മേം അടല്‍ ഹൂം’ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് താരം.

പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് പങ്കജ് ത്രിപാഠി സംസാരിച്ചത്. ”ചരിത്രത്തില്‍ ആദ്യമായിട്ട് ആയിരിക്കും പിതാവിന് തന്റെ മകനില്‍ നിന്നും ഒരു പേര് ലഭിക്കുന്നത്. ഞാന്‍ പത്താം ക്ലാസിലെ അഡ്മിറ്റ് കാര്‍ഡ് പൂരിക്കുമ്പോള്‍, എന്റെ അമ്മാവന്‍ വന്ന് എന്നോട് ത്രിപാഠി എന്ന് പേര് ചേര്‍ക്കാന്‍ പറഞ്ഞു.”

”ത്രിപാഠി എന്ന് പേരുള്ള ഒരു ബാബ ഉണ്ടായിരുന്നു, അദ്ദേഹം ഹിന്ദി പ്രൊഫസര്‍ ആയിരുന്നു. പങ്കജ് തിവാരി എന്നായിരുന്നു എന്റെ പേര്. തിവാരി എന്ന് പേരുള്ളവര്‍ ഒന്നുകില്‍ പുരോഹിതരോ കൃഷിക്കാരോ ആയിരുന്നു. അത് കുടുംബപ്പേര് അങ്ങനെ ആയതു കൊണ്ടാണെന്ന് ഞാന്‍ വിചാരിച്ചു.”

”അങ്ങനെ ഞാന്‍ എന്റെ പേര് മാറ്റാന്‍ തീരുമാനിച്ചു. എന്റെ പേര് ത്രിപാഠി എന്ന് മാറ്റി എഴുതി” എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്. അതേസമയം, ‘മേം അടല്‍ ഹൂം’ ജനുവരി 19ന് ആണ് റിലീസിന് ഒരുങ്ങുന്നത്. രവി ജാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാജ്‌പേയി ആയുള്ള പങ്കജ് ത്രിപാഠിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ