'പഠാന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, അതില്‍ കൂടുതലൊന്നും സിനിമയിലില്ല'; ചിത്രത്തിനെതിരെ പാകിസ്ഥാന്‍ താരം, വിവാദം

‘പഠാന്‍’ ബംബര്‍ ഹിറ്റ് ആയതിന് പിന്നാലെ ഷാരൂഖ് ഖാന്‍ ആഢംബര കാര്‍ സ്വന്തമാക്കിയ വാര്‍ത്തകളായിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകര്‍ കണ്ടത്. ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് പഠാന്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. മാര്‍ച്ച് 22ന് ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനി നടനും തിരക്കഥാകൃത്തുമായ യാസിര്‍ ഹുസൈന്‍. ”കഥയില്ലാത്ത ഒരു വീഡിയോ ഗെയിം” എന്നാണ് പഠാനെ വിമര്‍ശിച്ചു കൊണ്ട് യാസിര്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം.

”നിങ്ങള്‍ മിഷന്‍ ഇംപോസിബിള്‍ സിനിമാ സീരിസിന്റെ ആദ്യ ഭാഗമെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാന്റെ പഠാന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം മാത്രമായെ കാണാനാവുകയുള്ളു. അതില്‍ കൂടുതലൊന്നും സിനിമയില്‍ ഇല്ല” എന്നാണ് യാസിറിന്റെ പ്രതികരണം.

യാസിറിനെ വിമര്‍ശിച്ചു കൊണ്ട് ഷാരൂഖ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 25ന് ആയിരുന്നു പഠാന്‍ തിയേറ്ററുകളില്‍ എത്തിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിന്റെതായി റിലീസിനെത്തിയ ചിത്രമാണ് പഠാന്‍. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്ന് 500 കോടിയാണ് ചിത്രം നേടിയത്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയായി എത്തിയത്. ജോണ്‍ എബ്രഹാം ആണ് ചിത്രത്തില്‍ വില്ലനായി വേഷമിട്ടത്. യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രത്തില്‍ കാമിയോ റോളില്‍ സല്‍മാന്‍ ഖാനും എത്തിയിരുന്നു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്