ഈ ചെറുപ്പക്കാരന് എന്താണ് ഇങ്ങനൊരു മനോഭാവം? ഷാരൂഖും സല്‍മാനും ബഹുമാനിക്കുന്നു..; ഇമ്രാന്‍ ഹാഷ്മിക്കെതിരെ പാക് നടന്‍

ഇമ്രാന്‍ ഹാഷ്മിക്കെതിരെ ആരോപണങ്ങളുമായി പാക് നടന്‍ ജാവേദ് ഷെയ്ഖ്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും പോലുമില്ലാത്ത അഹങ്കാരമാണ് ഇമ്രാന്‍ ഹാഷ്മിക്ക് എന്നാണ് ജാവേദ് ഷെയ്ഖ് പറയുന്നത്. ‘ജന്നത്ത്’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചപ്പോള്‍ തന്നെ അവഗണിച്ചതിനെ കുറിച്ചാണ് ജാവേദ് സംസാരിച്ചത്. ഒരു എന്റര്‍ടെയ്ന്‍മെന്റ് യൂട്യൂബ് ചാനലിലാണ് നടന്‍ പ്രതികരിച്ചത്.

ചിത്രത്തിന്റെ നിര്‍മ്മാണം മഹേഷ് ഭട്ടും സംവിധാനം കുനാല്‍ ദേശ്മുഖുമാണ് നിര്‍വഹിച്ചത്. ഞാന്‍ സിനിമയുടെ ഭാഗമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെ അദ്ദേഹം എന്നോട് സിനിമയുടെ മുഴുവന്‍ കഥയും വിശദീകരിച്ചു തന്നു. അപ്പോഴൊന്നും ഇമ്രാന്‍ ഹാഷ്മിയെ കാണാനുള്ള ഒരു അവസരവും തനിക്ക് ലഭിച്ചില്ല.

പിന്നീട് അദ്ദേഹത്തെ കണ്ടപ്പോള്‍ കൈകൊടുക്കാനായി ശ്രമിച്ചെങ്കിലും തണുപ്പന്‍മട്ടിലുള്ള പ്രതികരണമാണ് നടന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നെ അവഗണിക്കുന്ന രീതിയിലാണ് കൈതന്നത്. പെട്ടന്ന് തന്നെ മുഖം തിരിക്കുകയും ചെയ്തു. ഇത് എന്നെ അലോസരപ്പെടുത്തി. ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയ വലിയതാരങ്ങള്‍ എന്നെ ബഹുമാനിക്കുന്നുണ്ട്.

ജാവേദ് ജി എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. അപ്പോഴാണ് ഈ ചെറുപ്പക്കാരന് ഇങ്ങനെയൊരു മനോഭാവം. സ്വയം എന്താണ് അയാള്‍ കരുതുന്നത്? ഇമ്രാന്‍ ഹാഷ്മി വരുമ്പോള്‍ ഞാന്‍ റിഹേഴ്സല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എന്നെ അദ്ദേഹം നോക്കിയത് പോലുമില്ല. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കുന്നതുവരെയും അദ്ദേഹത്തോട് താന്‍ ഒന്നും സംസാരിച്ചില്ല എന്നാണ് ജാവേദ് ഷെയ്ഖ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ