പത്മാവത് പ്രമോഷനുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ താരങ്ങള്‍ക്ക് നിര്‍ദ്ദേശം

സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവത് പ്രമോഷനുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ താരങ്ങള്‍ക്ക് അണിയറ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അബദ്ധ ഉത്തരങ്ങള്‍ പറഞ്ഞാല്‍ അത് ചിത്രത്തെ വീണ്ടും വിവാദത്തിലാകും എന്ന് ഭയന്നാണ് അണിയറ പ്രവര്‍ത്തകര്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളോട് പ്രമോഷനുകളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ സിനിമയ്ക്ക് ഇപ്പോള്‍ തന്നെ വിലക്കുണ്ട്. ഇന്ത്യ മുഴുവന്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ രജ്പുത് സംഘടനകള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാന്‍ സഞ്ജയ് ലീലാ ബന്‍സാലിയും കൂട്ടരും തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് പത്മാവതി. പിന്നീടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടുകയും സിനിമയുടെ പേര് പത്മാവത് എന്നാക്കി ചുരുക്കുകയും ചെയ്തിരുന്നു. ജനുവരി 25നാണ് സിനിമയുടെ ഗ്ലോബല്‍ റിലീസ്. ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ വിവാദത്തിലായ ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായി മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍