ഒരിക്കൽ 50,000 രൂപയുടെ ക്രീം വാങ്ങി; സൗന്ദര്യ സംരക്ഷണത്തെ കുറിച്ച് തബു

വ്യത്യസ്തത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് തബു. അൻപതുകളിൽ എത്തി നിൽക്കുന്ന താരത്തിന്റെ സൗന്ദര്യമാണ് ആരാധകരുടെ സംസാര വിഷയം ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെ കുറിച്ച് തബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഈ റിവേഴ്സ് ഏജിംഗിന് എന്താണ് ചെയ്യുന്നതെന്നായിരുന്നു ചോദ്യം. പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ലെന്നും ഇമേജിനെ കുറിച്ച് ചിന്തിക്കുന്നതിനാൽ അത് നിലനിർത്താൻ ശ്രമിക്കുന്നുവെന്നും താരം പറഞ്ഞു.

പ്രത്യേകിച്ച് ഒരു രഹസ്യവുമില്ലെന്നാണ് അവർ പറഞ്ഞത്. ഒരിക്കല്‍  തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് മിത്താലി  തൻ്റെ സ്കിൻ നല്ലതാണെന്ന് പറഞ്ഞിരുന്നു. വീട്ടിലിരിക്കുമ്പോൾ അത് അൽപം കൂടി ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

വീട്ടിലിരിക്കുമ്പോൾ എപ്പോഴും ശരീരം ശ്രദ്ധിക്കാൻ കഴിയില്ലെന്നാണ് താൻ അന്ന് മറുപടി നൽകിയത്. അപ്പോൾ അവർ എനിക്കൊരു ക്രീം നിർദേശിച്ചു. 50,000 രൂപയായിരുന്നു അതിൻ്റെ വില. അത് ഒരിക്കൽ അത് വാങ്ങി ഉപയോഗിച്ചെന്നും പിന്നീട് വാങ്ങിയില്ലെന്നും  തബു പറഞ്ഞു.

സന്തോഷമാണോ സൗന്ദര്യം നിലനിർത്തുന്നതെന്ന ചോദ്യത്തിനു തബുവിന്റ മറുപടി ഇങ്ങനെയായിരുന്നു. ‘താൻ തന്റെ മുഖത്തിനു വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. പക്ഷേ, എല്ലായിപ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്. അത് ഒരു നടി എന്ന രീതിയിൽ അല്ല. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ. അതിനായി പരമാവധി പരിശ്രമിക്കുമെന്നും തബു കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ