അമ്പതാം വയസിലും അവന്‍ നായകന്‍, എനിക്ക് അമ്മ വേഷങ്ങളും: ബോളിവുഡ് നടി

സിനിമാലോകത്തെ പുരുഷാധിപത്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി നുസ്രത്ത് ബറൂച. ഒരു നടിയെന്ന നിലയില്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തന്റെ മൂല്യം ഇടിയുമെന്നും എന്നാല്‍ നടന്‍മാര്‍ നായകരായി തന്നെ അഭിനയിക്കുമെന്നാണ് ഒരു അഭിമുഖത്തിനിടെ നടി വ്യക്തമാക്കുന്നത്.

പുരുഷാധിപത്യ ലോകത്താണ് നാം ജീവിക്കുന്നത്. എന്നാല്‍ ഇരയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഈ ലോകത്ത് എന്റേതായ ലോകം സൃഷ്ടിക്കുകയാണ്. എനിക്കറിയാം 50ാം വയസ്സിലും കാര്‍ത്തിക് നായകനായി അഭിനയിക്കും. എനിക്കപ്പോള്‍ അമ്മ വേഷങ്ങള്‍ മാത്രമെ ലഭിക്കൂ. അങ്ങനെയാണ് സിനിമാ മേഖല പ്രവര്‍ത്തിക്കുന്നത്. ബോളിവുഡില്‍ നായകനാണ് എല്ലാം. നായകന്റെ അരിക് ചേര്‍ന്ന് നില്‍ക്കാനേ നായികക്ക് കഴിയൂ. കാര്‍ത്തികിന്റെ വഴികള്‍ എന്റേതിനേക്കാള്‍ വിശാലമായിരിക്കും. എന്റെ യാത്രയില്‍ ഞാന്‍ സന്തുഷ്ടയാണ്”” എന്നാണ് നുസ്രത്ത് പറയുന്നത്.

കൂടാതെ അഭിനയത്തോടുള്ള അഭിനിവേശം മൂലമാണ് ഈ മേഖലയില്‍ തുടരുന്നതെന്നും പ്യാര്‍ കാ പഞ്ച്നാമക്ക് ശേഷം മറ്റ് ഓഫറുകളൊന്നും വന്നിരുന്നില്ലെന്നും അത് ബോളിവുഡ് നായികയുടെ സാമ്പ്രദായിക സങ്കല്‍പ്പങ്ങളിലൊന്നും താന്‍ ഉള്‍പ്പെടാത്തതു കൊണ്ടാണെന്നും നുസ്രത്ത് പറയുന്നു. കാര്‍ത്തിക് ആര്യനൊപ്പം ആകാശ് വാണി എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് നുസ്രത്ത് ഇപ്പോള്‍. പ്യാര്‍ കാ പഞ്ച് നാമാ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'