എന്റേത് പോലൊരു നിതംബം അവര്‍ കണ്ടിട്ടുണ്ടാവില്ല, ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം ചെയ്യുന്നില്ല. തന്റെത് പോലെ ഭംഗിയുള്ളത് കണ്ടിട്ടുണ്ടാവില്ല എന്നാണ് നോറ പറയുന്നത്.

”ഇതുപോലൊരു നിതംബം അവര്‍ ഇതുവരെ കണ്ടിട്ടുണ്ടാവില്ല. എന്നോട് മാത്രമല്ല, മറ്റ് നടിമാരോടും അവര്‍ ഇത് തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ അവരുടെ പിന്‍ ഭാഗത്തേക്ക് അവര്‍ അത്രയും സൂം ചെയ്യുന്നില്ല. അത് അത്ര മികച്ചതായി തോന്നിക്കാണില്ല. പക്ഷെ മറ്റ് ശരീരഭാഗത്തിലേക്ക് അനാവശ്യമായി സൂം ചെയ്യാറുണ്ട്.”

”ചിലപ്പോള്‍ ഞാന്‍ ചിന്തിക്കും സൂം ചെയ്യാന്‍ അവിടൊന്നും ഇല്ല പിന്നെ എന്തിലാണ് ഇവര്‍ ഫോക്കസ് ചെയ്യുന്നതെന്ന്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഇതൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആകുന്നത്. അവര്‍ സോഷ്യല്‍ മീഡിയ അല്‍ഗോരിതം ഗെയിം കളിക്കുകയാണ്. എനിക്കൊരു നല്ല ശരീരമുണ്ട്. അതില്‍ ഞാന്‍ ലജ്ജിക്കുന്നില്ല.”

”എന്നാല്‍ സൂം ചെയ്ത് ഫോട്ടോ എടുക്കുന്നവരുടെ ഉദ്ദേശം ശരിയല്ല. പക്ഷെ അത് വേറൊരു ചര്‍ച്ച തന്നെയാണ്. എനിക്ക് എല്ലാവരേയും പിടിച്ച് നിര്‍ത്തി പാഠം പഠിപ്പിക്കാനാകില്ല. ഞാന്‍ എന്റെ രീതിയ്ക്ക് അനുസരിച്ചാണ് നടക്കുന്നത്. എന്റെ സുന്ദരമായ ശരീരത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്” എന്നാണ് നോറ പറയുന്നത്.

അതേസമയം, ദില്‍ബര്‍, ഓ സാകി, കുസു കുസു, കമ്മരിയ തുടങ്ങിയ ഐറ്റം നമ്പറുകളിലൂടെയാണ് നോറ ഫത്തേഹി ബോളിവുഡില്‍ ഏറെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസില്‍ അടക്കം എത്തിയ നോറ ടെലിവിഷന്‍ ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ