സൂപ്പര്‍ താരങ്ങളായ നടന്മാര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട്, എന്റെ വളര്‍ച്ച അവര്‍ ഇഷ്ടപ്പെടുന്നില്ല: നോറ ഫത്തേഹി

സൂപ്പര്‍ താരങ്ങളില്‍ നിന്നും താന്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും മോഡലും നര്‍ത്തകിയുമായി നോറ ഫത്തേഹി. ചില നടന്‍മാര്‍ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ ഇടപഴലുകള്‍ തനിക്ക് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നോറ ഫത്തേഹി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”അവര്‍ നിങ്ങളുടെ പിന്നില്‍ നിന്നും നിങ്ങള്‍ക്കെതിരെ സംസാരിക്കും. അത് നിങ്ങള്‍ക്ക് മനസിലാകുമ്പോള്‍ അത് പറയാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് പറയും. അവരെ കുറിച്ച് ആരും പുറത്തു പറയില്ല. അവള്‍ എങ്ങനെയാണ് വന്നത്, നമ്മുടെ പെണ്‍കുട്ടി ഇത് സംഭവിക്കുമോ എന്നൊന്നും ആരും ചിന്തിക്കുന്നില്ല.”

”എന്റെ ആത്മാര്‍ത്ഥ അവര്‍ ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് അവര്‍ ദേഷ്യപ്പെടുന്നു. എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ ഞാന്‍ അത് പറയും, എന്നാല്‍ അത് ചിലര്‍ക്ക് ഇഷ്ടമല്ല. നിശബ്ദരും വിധേയത്വമുള്ള ജോലി ആവശ്യമാണെന്ന് തോന്നുന്നവരുമായ പെണ്‍കുട്ടികളെയാണ് ചിലര്‍ ഇഷ്ടപ്പെടുന്നത്.”

”അങ്ങനെ എന്നെ ഇഷ്ടപ്പെടാനുള്ള അധികാരം ഞാന്‍ ആര്‍ക്കും കൊടുക്കുന്നില്ല. എന്നിട്ട് അവര്‍ പറയും അവള്‍ ഒന്നുമല്ല, അവള്‍ ആരുമല്ല, അവള്‍ക്ക് കഴിവില്ല, എന്തിനാണ് അവള്‍ അവിടെ? എന്നൊക്കെ പറയും. ചില പരിപാടികളില്‍ വീണ്ടും കണ്ടാല്‍ നിങ്ങളെ തളര്‍ത്താന്‍ നോക്കും.”

”അതിന് കഴിയുന്നില്ലെന്ന് തോന്നിയാല്‍ നിങ്ങള്‍ എവിടെ പോയാലും അവര്‍ അവിടെയുണ്ടാകും. ഇത് അവരെ കൂടുതല്‍ പ്രകോപിപ്പിക്കും. നിങ്ങള്‍ പതുക്കെ മുകളിലേക്ക് കയറുന്നത് അവര്‍ക്ക് ഇഷ്ടമല്ല. അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങളോ കുറിച്ച് മോശം പറയുകയും ചെയ്യും” എന്നാണ് നോറ ഫത്തേഹി പറയുന്നത്.

Latest Stories

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ

'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി