ഇങ്ങനൊരു വിവാഹം വേണ്ടായിരുന്നു, ഞാന്‍ അതില്‍ ഖേദിക്കുന്നു..; ചര്‍ച്ചയായി നിക് ജൊനാസിന്റെ വാക്കുകള്‍

2018 ഡിസംബര്‍ 1ന് ആയിരുന്നു പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായത്. മൂന്ന് ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള വിവാഹത്തിനായി 4 കോടിയോളം രൂപയാണ് പ്രിയങ്കയും നിക്കും ചിലവഴിച്ചത്. എന്നാല്‍ ആര്‍ഭാടം അതിരുകടന്ന ഈ വിവാഹത്തില്‍ താന്‍ ഖേദിക്കുന്നുവെന്ന് പറയുകയാണ് നിക് ജൊനാസ് ഇപ്പോള്‍.

പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം ചിലവായത് കണ്ട് കണ്ണ് തള്ളിപ്പോയി എന്നാണ് നിക് പറയുന്നത്. ഗായകന്റെ വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രിയങ്ക ചോപ്രയുമായുള്ള വിവാഹ സമയത്ത് തനിക്ക് വിഷമാവസ്ഥകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സാംസ്‌കാരികമായി ഏറെ വ്യതാസങ്ങള്‍ ഉള്ളത് കൊണ്ട് വിവാഹം തന്നെ സംബന്ധിച്ച് ഏറെ ഞെട്ടലുണ്ടാക്കുന്നത് ആയിരുന്നു എന്നാണ് നിക് ജൊനാസ് പറയുന്നത്.

വധൂവരന്മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളില്‍ കയറ്റിയിരുത്തി ഹാരം അണിയിക്കുന്ന ചടങ്ങ് മത്സരബുദ്ധിയോടെയാണ് ചെയ്യുന്നത്. ആര് ആദ്യം അണിയിക്കുമെന്ന് മറ്റുള്ളവര്‍ വിലയിരുത്തും. തനിക്ക് ആ ചടങ്ങ് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എങ്കിലും താന്‍ അത് ആസ്വദിച്ച് ചെയ്തു എന്നാണ് നിക് ജൊനാസ് പറയുന്നത്.

പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതോടെ തനിക്ക് ഇന്ത്യന്‍ സംസ്‌കാരങ്ങളും മതപരമായ ആചാരങ്ങളും പഠിക്കാന്‍ സാധിച്ചുവെന്ന് നിക് ജൊനാസ് മുമ്പ് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ വംശജനായിട്ട് പോലും താന്‍ പ്രിയങ്കയുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുവെന്നും നിക് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും വൈകാതെ തന്നെ വേര്‍പിരിയും എന്നുള്ള പ്രചാരണങ്ങളും നടന്നിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി