കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആകാന്‍ നടി നേഹ ശര്‍മ്മ; മകളെ മത്സരിപ്പിക്കുമെന്ന് എംഎല്‍എയായ പിതാവ്

ഉര്‍വശി റൗട്ടേലയ്ക്ക് പിന്നാലെ മറ്റൊരു ബോളിവുഡ് താരം കൂടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. നടി നേഹ ശര്‍മ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബിഹാറില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. നേഹയുടെ പിതാവും കോണ്‍ഗ്രസ് നേതാവുമായ അജയ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

”ഭഗല്‍പുര്‍ കോണ്‍ഗ്രസിന് ലഭിക്കണം. ഞങ്ങള്‍ അവിടെ നിന്ന് മത്സരിച്ച് വിജയിക്കും. കോണ്‍ഗ്രസിന് ഭഗല്‍പുര്‍ ലഭിക്കുകയാണെങ്കില്‍ എന്റെ മകളെ അവിടെ നിന്ന് മത്സരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഞാന്‍ എംഎല്‍എയാണല്ലേ.”

”പാര്‍ട്ടി പക്ഷേ എന്നോട് തന്നെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും മത്സരിക്കും” എന്നാണ് അജയ് ശര്‍മ പറഞ്ഞത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളോട് നേഹ ശര്‍മ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ക്രൂക്ക് എന്ന ഇമ്രാന്‍ ഹാഷ്മി ചിത്രത്തിലൂടെയാണ് നേഹ ശര്‍മ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ