ബോളിവുഡിനെ രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും: അജയ് ദേവ്ഗണ്‍

ബോളിവുഡിനെ മാന്ദ്യത്തില്‍ നിന്നും രക്ഷിക്കാന്‍ മൂന്നോ നാലോ ‘ദൃശ്യം’ വേണ്ടി വരുമെന്ന് അജയ് ദേവ്ഗണ്‍. ‘ദൃശ്യം 2’വിന്റെ റീമേക്ക് ബോക്‌സോഫീസില്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ വാക്കുകള്‍. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ വരെ ബോളിവുഡില്‍ പരാജയമാകുമ്പോഴാണ് ദൃശ്യം 2 വിജയം നേടുന്നത്.

ബോളിവുഡ് ബോക്‌സോഫീസിനെ മാന്ദ്യത്തില്‍ നിന്ന് രക്ഷിക്കാന്‍ മൂന്നോ നാലോ ദൃശ്യം വേണ്ടി വരും. ഇതൊരു തുടക്കമാണ്. എല്ലാത്തിന്റെയും അടിസ്ഥാനം എന്റര്‍ടൈന്‍മെന്റാണ്. എന്തു തരത്തിലുള്ള സിനിമയായാലും അതിനെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയണം.

എന്നാല്‍ വിനോദ സിനിമകള്‍ നിര്‍മ്മിക്കുന്നത് ഒരു തരത്തിലും എളുപ്പമുള്ള കാര്യമല്ല. രണ്ടര മണിക്കൂറോളം പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നത് ഒട്ടും എളുപ്പമല്ല. ഇന്നത്തെ പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്തെങ്കിലും വെറുതേ കൊടുത്താല്‍ മതിയാവില്ല. അവര്‍ അറിവുള്ളവരും സ്മാര്‍ട്ടുമാണ്. അതിനാല്‍ പുതുമയുള്ളതെന്തിങ്കിലും അവര്‍ നല്‍കേണ്ടതുണ്ട്.

വലിയ കാര്യങ്ങള്‍ നടപ്പിലാക്കുകയും ത്യാഗപൂര്‍ണമായ ജീവിതം നയിച്ചവരെ കുറിച്ചുള്ള സിനിമകള്‍ ചെയ്യണം. ആരാലും അറിയപ്പെടാത്ത അത്തരം കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അത്തരത്തിലുളള ചില കഥകളുടെ ജോലിയിലാണ് ഇപ്പോള്‍ എന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ദൃശ്യം 2വിന്റെ ഹിന്ദി റീമേക്ക് നവംബര്‍ 18ന് ആണ് തിയേറ്ററില്‍ എത്തിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് തന്നെ 50 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. അജയ് ദേവ്ഗണിനൊപ്പം തബു, അക്ഷയ് ഖന്ന, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

Latest Stories

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം

കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തി പ്രദേശങ്ങളില്‍ കര്‍ശന പരിരോധന; കാലിത്തീറ്റയ്ക്കും വിലക്ക്

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്