കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കുന്നില്ല, അത്തരം സിനിമകളോട് എനിക്ക് അടുപ്പവുമില്ല: നസറുദ്ദീന്‍ ഷാ

കൊമേഴ്യല്‍ സിനിമകളില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനുള്ള കാരണം വ്യക്തമാക്കി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. കൊമേഴ്യല്‍ സിനിമകള്‍ക്കായി താന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം സിനിമകളില്‍ താന്‍ മികച്ചതായി തോന്നിയിട്ടുമില്ലെന്നാണ് ഷാ പറയുന്നത്. കൂടാതെ കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ഥ്യം താന്‍ അംഗീകരിക്കുന്നില്ലെന്നും ഷാ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”കൊമേഴ്യല്‍ സിനിമകള്‍ മികച്ചതായി തോന്നിയിട്ടില്ല. അത്തരം സിനിമകളുടെ യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാകാം, എന്നാല്‍ ഞാന്‍ ഇല്ല. “ത്രിദേവ്” ഒഴികെ ഞാന്‍ അഭിനയിച്ച മറ്റേതെങ്കിലും സിനിമ വിജയിച്ചതായി കരുതുന്നില്ല. എങ്കിലും മികച്ച കൊമേഴ്യല്‍ സിനിമകളില്‍ എന്നെ പരിഗണിക്കാത്തത് അലട്ടിയിരുന്നു.””

“”പോപ്പുലറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഏതൊരു അഭിനേതാവും പോപ്പുലറാകാന്‍ ആഗ്രഹിക്കും. ഏതെങ്കിലും താരം അത് നിഷേധിക്കുകയാണെങ്കില്‍ അയാള്‍ നുണ പറയുകയാണ്. ഞാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. കൊമേഴ്യല്‍ ഹിന്ദി സിനിമയില്‍ അധികം വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്റെ സങ്കല്‍പം പോലെ ഒരു വലിയ താരമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല”” എന്നുമാണ് നസറുദ്ദീന്‍ ഷാ പറയുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം