അവന്റെ മുഖത്ത് കറുത്ത ചായം പൂശി കഴുതപ്പുറത്ത് രാജ്യം ചുറ്റിക്കണം..; രണ്‍വീറിനെതിരെ മുഖേഷ് ഖന്ന

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ പരിപാടിയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയ നേരിടുന്നത്. ഷോയ്ക്കിടെ ഒരു മത്സരാര്‍ഥിയോട് മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമര്‍ശിച്ച് രണ്‍വീര്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്.

ഈ വിഷയത്തില്‍ രണ്‍വീറിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ മുകേഷ് ഖന്ന. ഈ കാര്യം നിസാരമായി കാണരുത്. അവന്റെ മുഖത്ത് കറുത്ത ചായം പൂശി കഴുതപ്പുറത്ത് ഇരുത്തി നടത്തണം എന്നാണ് മുകേഷ് ഖന്ന പറയുന്നത്. എല്ലാത്തിനും പരിധി വേണമെന്നും മുകേഷ് ഖന്ന പറയുന്നുണ്ട്.

”ഇത് ഗുരുതരമായ കുറ്റകൃത്യമാണ്. നിസ്സാരമായി കാണരുത്. ഈ വിഷയത്തില്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്ന് ഒരാള്‍ എന്നോട് ചോദിച്ചു. അവനെ പിടിച്ച് അടിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നിട്ട് മുഖത്ത് കറുത്ത പെയിന്റടിച്ച് കഴുതപ്പുറത്ത് ഇരുത്തി രാജ്യം മുഴുവന്‍ ചുറ്റിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം സ്വാതന്ത്ര്യം നല്‍കിയതാണ് പ്രശ്നം.”

”എല്ലാറ്റിനും ഒരു പരിധി വേണം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പോലും. ഞാന്‍ വീഡിയോ കണ്ടു. അയാള്‍ ഒരു നാണംകെട്ട പ്രസ്താവനയാണ് നടത്തിയത്. ചുറ്റും കൂടിയിരുന്ന എല്ലാവരും ചിരിച്ചു. ആരും അയാളെ എതിര്‍ക്കാന്‍ കൂട്ടാക്കിയില്ല. ഞാന്‍ ശക്തിമാന്‍ ആയിരുന്നെങ്കില്‍ അവനെ വലിച്ചിഴച്ച് മുകളിലേക്ക് എറിയുമായിരുന്നു” എന്നാണ് മുകേഷ് ഖന്ന പറയുന്നത്.

അതേസമയം, ‘ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗികരംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ’ എന്നായിരുന്നു രണ്‍വീര്‍ ഒരു മത്സരാര്‍ഥിയോട് ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി