മൃണാള്‍ ഠാക്കൂര്‍ പ്രണയത്തില്‍! റാപ്പ് ഗായകന്റെ കൈപിടിച്ച് പാര്‍ട്ടിക്ക് എത്തി; തന്റെ പ്രിയപ്പെട്ടവര്‍ എന്ന് താരം

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സീതാരാമ’ത്തിലൂടെ രാജ്യം മുഴുവന്‍ ശ്രദ്ധ നേടിയ താരമാണ് മൃണാള്‍ ഠാക്കൂര്‍. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ എത്തിയ താരം ബോളിവുഡില്‍ സജീവമാണ്. ഗോസിപ് കോളങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാതിരുന്ന താരമാണ് മൃണാള്‍. എന്നാല്‍ ഇപ്പോള്‍ താരത്തെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ശ്രദ്ധ നേടുന്നത്.

മൃണാള്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ റാപ്പ് ഗായകനായ ബാദ്ഷായും മൃണാളും പ്രണയത്തിലാണ് എന്ന വാര്‍ത്തയാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടി ശില്‍പ്പ ഷെട്ടി നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്.


മൃണാളും ബാദ്ഷായും കൈപിടിച്ച് പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോയ്ക് പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാദ്ഷായ്ക്കും ശില്‍പ്പയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മൃണാള്‍ പങ്കുവച്ചിട്ടുണ്ട്. രണ്ട് പ്രിയപ്പെട്ടവര്‍ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം മൃണാള്‍ പങ്കുവച്ചിരിക്കുന്നത്.

അതേസമയം, മൃണാള്‍ ഒരു തെലുങ്ക് താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് വെറും അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കി മൃണാള്‍ രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അതുകൊണ്ട് ആ തെലുങ്ക് പയ്യന്‍ ആരാണെന്ന് തനിക്ക് അറിയണമെന്നും മൃണാള്‍ പറഞ്ഞിരുന്നു.

അതേസമയം, ‘ഹൈ നാന്ന’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. നാനി നായകനാകുന്ന ചിത്രം ഡിസംബര്‍ 7ന് ആണ് റിലീസ് ചെയ്യുന്നത്. ‘ഫാമിലി സ്റ്റാര്‍’, ‘പൂജ മേരി ജാന്‍’ എന്നീ ചിത്രങ്ങളും താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും