പ്രായ വ്യത്യാസത്തിന്റെ പേരില്‍ ട്രോള്‍; ക്രൂര വിമര്‍ശനത്തിന് ഇരയായ താരങ്ങള്‍

തങ്ങളുടെ ഓരോ സന്തോഷങ്ങളും ദുഖങ്ങളും സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ പലപ്പോഴും താരങ്ങള്‍ ക്രൂരമായ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശനത്തിന് ഇരയാവുകയും ചെയ്യപ്പെടാറുണ്ട്. മലൈക-അര്‍ജുന്‍ മുതല്‍ ആലിയ-രണ്‍ബിര്‍ എന്നീ കപ്പിള്‍സ് വരെ പ്രായ വ്യത്യാസത്തിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

തന്നേക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറിനെ ഡേറ്റ് ചെയ്യുന്നതില്‍ മലൈക അറോറയ്‌ക്കെതിരെ ഭീരമായ തരത്തില്‍ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. ‘മൂവിംഗ് ഇന്‍ വിത് മലൈക’ എന്ന തന്റെ ഷോയില്‍ ഈ വിമര്‍ശനങ്ങളോട് മലൈക പ്രതികരിച്ചിരുന്നു. ”മനപൂര്‍വ്വം ക്ലാസ് ബങ്ക് ചെയ്യിപ്പിച്ച് എന്റെ കൂടെ ഡേറ്റ് വരാന്‍ നിര്‍ബന്ധിച്ച ഒരു സ്‌കൂള്‍ കുട്ടി ഒന്നുമല്ല അര്‍ജുന്‍. അവന്‍ ജീവിതം നശിപ്പിക്കുകയല്ല, ഒരു റിയല്‍ മാന്‍ ആണ്” എന്നായിരുന്നു മലൈക പറഞ്ഞത്. മലൈകയേക്കാളും 12 വയസിന് ഇളയതാണ് അര്‍ജുന്‍ കപൂര്‍.

കരീന കപൂറിനേക്കാളും 11 വയസിന് മുതിര്‍ന്നതാണ് സെയ്ഫ് അലി ഖാന്‍. പ്രായ വ്യത്യാസത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട കപ്പിള്‍സ് ആണ് കരീനയും സെയ്ഫും. എങ്കിലും ഇരുവരും സന്തോഷകരമായ ദാമ്പത്യ ജീവിതം തുടരുകയാണ്.

അതുപോലെ തന്നേക്കാള്‍ പ്രായം കൂടിയ നടി അമൃത സിംഗിനെ വിവാഹം കഴിച്ചതിന്റെ പേരിലും സെയ്ഫ് അലിഖാന്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. 1991ല്‍ 21-ാം വയസില്‍ ആയിരുന്നു സെയ്ഫ് 33 വയസുള്ള അമൃതയെ വിവാഹം ചെയ്തത്.

പ്രിയങ്ക ചോപ്ര നിക്ക് ജൊനാസിനേക്കാള്‍ 10 വയസ് മുതിര്‍ന്നതാണ്. വിവാഹസമയത്ത്, പ്രിയങ്കയെ നിക്കിന്റെ അമ്മയായി തോന്നും എന്ന ട്രോളുകള്‍ വരെ പ്രിയങ്കയ്ക്ക് നേരെ എത്തിയിരുന്നു. എന്നാല്‍ വിമര്‍ശനങ്ങള്‍ ഇതുവരെ ഇവരെ ബാധിച്ചിട്ടില്ല. ഈ ഡിസംബറില്‍ നാലാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഈ താരങ്ങള്‍.

2015ല്‍ 34-ാം വയസിലാണ് ഷാഹിദ് കപൂര്‍ വിവാഹിതനായത്. അന്ന് ഭാര്യ മിര രജ്പുത്തിന് 20 വയസ് മാത്രമായിരുന്നു പ്രായം. ഇത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഏഴ് വര്‍ഷമായി ഇരുവരും ഒന്നിച്ച് സന്തോഷത്തോടെ കഴിയുകയാണ്.

ബോളിവുഡിലെ സൂപ്പര്‍ സംവിധായിക ഫറ ഖാന്റെ ഭര്‍ത്താവ് സിരിഷ് കുന്ദര്‍ ഫറയേക്കാള്‍ 8 വയസിന് ചെറുപ്പമാണ്. 2004ല്‍ ആയിരുന്നു ഇവരുടെ വിവാഹം. മലൈകയുടെ ‘മൂവിംഗ് ഇന്‍ വിത് മലൈക’ എന്ന ഷോയില്‍ സിരിഷിനെ വിവാഹം ചെയ്തപ്പോള്‍ താനും ക്രൂരമായി ട്രോള്‍ ചെയ്യപ്പെട്ടിരുന്നുവെന്ന് ഫറ വ്യക്തമാക്കിയിരുന്നു.

കത്രീന കൈഫിനേക്കാള്‍ 5 വയസിന് ചെറുപ്പമാണ് വിക്കി കൗശല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. കത്രീന വിക്കിയേക്കാള്‍ മുതിര്‍ന്നതാണെന്ന ട്രോളുകള്‍ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയതു മുതല്‍ തന്നെ പ്രചരിച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് ഹൃത്വിക് റോഷന്‍ വീണ്ടും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ എത്താന്‍ തുടങ്ങിയത്. മുംബൈയിലെ ഒരു കഫെയില്‍ നിന്നും ഇറങ്ങി വരുന്ന നടി സബയും ഹൃത്വിക്കും പാപ്പരാസികളുടെ ചിത്രങ്ങളില്‍ ഇടം നേടുകയായിരുന്നു. ഭാര്യ സൂസന്ന ഖാനുമായി പിരിഞ്ഞ ശേഷം ആദ്യമായാണ് മറ്റൊരു പേര് ഹൃത്വിക് റോഷന്റെ പേരിനൊപ്പം എത്തിയത്. പിന്നീട് പൊതു വേദികളിലും പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്തിയതോടെ ഗോസിപ്പുകള്‍ സത്യമായി. ഹൃത്വിക്കിനേക്കാള്‍ 12 വയസിന് ചെറുപ്പമാണ് സബ.

നടനും മോഡലുമായ മിലിന്ദ് സോമന് ഭാര്യ അങ്കിത കൊന്‍വാറിനേക്കാള്‍ 26 വയസ് കൂടുതലാണ്. ഇവരുടെ പ്രായ വ്യത്യാസത്തിനെതിരെ ഭീകരമായ രീതിയില്‍ തന്നെ ട്രോളുകളും വിമര്‍ശനങ്ങളും എത്തിയിരുന്നു. എന്നാല്‍ താന്‍ പ്രായ വ്യത്യാസം കണക്കാക്കുന്നില്ല എന്ന് മിലിന്ദ് തുറന്നു പറഞ്ഞിരുന്നു.

മോസ്റ്റ് സെലിബ്രേറ്റഡ് കപ്പിള്‍സ് ആണെങ്കിലും ആലിയ ഭട്ടിനെതിരെയും രണ്‍ബിര്‍ കപൂറിനെതിരെയും ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 10 വയസിന് ആലിയയേക്കാള്‍ മുതിര്‍ന്നതാണ് രണ്‍ബിര്‍. നവംബര്‍ 6ന് ഇവരുടെ ജീവിതത്തില്‍ റാഹ എന്ന കുഞ്ഞ് മാലാഖയും എത്തിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക